ആരോഗ്യ സ്ഥാപനങ്ങളിൽ 65 ശതമാനവും സ്വകാര്യ മേഖലയിൽ
text_fieldsമസ്കത്ത്: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ പകുതിയിലേറെയും സ്വകാര്യ മേഖലയിലെന്ന് കണക്കുകൾ. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ പുതിയ കണക്കു പ്രകാരം ആരോഗ്യ സ്ഥാപനങ്ങളില്‍ 65 ശതമാനമാണ് സ്വകാര്യ മേഖലയിലുള്ളത്. രാജ്യത്ത് ആകെ 1,848 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഇത്തരം കേന്ദ്രങ്ങളിൽ 56,119 ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം ചെയ്യുന്നുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണം 2017ല്‍ 3.5 ശതമാനം ആയിരുന്നു. എന്നാൽ, 2021ല്‍ 2.7 ശതമാനമായി കുറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടുന്നവരില്‍ കൂടുതല്‍ വടക്കന്‍ ബാത്തിനയിലാണ്. ഇവിടുത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 19 ശതമാനം രോഗികളാണ് എത്തിയത്. 2021ല്‍ കുട്ടികളെ കുത്തിവെപ്പ് 100 ശതമാനമാണ്. അതേസമയം, മനോരോഗ ചികിത്സാ ആവശ്യങ്ങള്‍ക്കായി ക്ലിനിക്കുകളില്‍ എത്തുന്നവര്‍ കൂടുതല്‍ മസ്കത്തിലാണ്. 2021ല്‍ മാത്രം മ സ്കത്തില്‍ 4,233 പേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയെത്തിയതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.