689 പേർക്ക് കൂടി ഒമാനിൽ കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18887 ആയി. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ കൂടി മരണപ്പെട്ടതോടെ കോവിഡ് മരണം 84 ആയി. 14474പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 2658 പേർക്കാണ് ആകെ രോഗ പരിശോധന നടത്തിയത്. 39 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 293 ആയി. ഇതിൽ 85 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 474 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 14138 ആയി. 2217 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-5077, 1395; മസ്കത്ത് -255,25; ബോഷർ-3667, 400; അമിറാത്ത്-615,50; സീബ് -4417,340; ഖുറിയാത്ത്-107,7
2. വടക്കൻ ബാത്തിന: സുവൈഖ് -314, 160; ഖാബൂറ-84,30; സഹം-188,88; സുഹാർ -400,192; ലിവ -132,65; ഷിനാസ് -148,73.
3. തെക്കൻ ബാത്തിന: ബർക്ക-557, 240; വാദി മആവിൽ- 59,15; മുസന്ന-282,81; നഖൽ -70,40; അവാബി- 95,45; റുസ്താഖ്-183,70.
4. ദാഖിലിയ: നിസ്വ-154, 88; സമാഇൽ-176,130; ബിഡ്ബിദ്-115,74; ഇസ്കി -109,56; മന-11,4; ഹംറ-15,8; ബഹ്ല -68,45; ആദം-63,58.
5. തെക്കൻ ശർഖിയ: ബുആലി- 267, 151; ബുഹസൻ- 16,4; സൂർ-98,60; അൽ കാമിൽ -49,34; മസീറ-2,0.
6. അൽ വുസ്ത: ഹൈമ-37,0; ദുകം -363,1.
7. വടക്കൻ ശർഖിയ: ഇബ്ര- 42,13; അൽ ഖാബിൽ-11,5; ബിദിയ -28,6; മുദൈബി -133,35; ദമാ വതായിൻ-29,7; വാദി ബനീ ഖാലിദ് -6,2.
8. ബുറൈമി: ബുറൈമി -196,82; മഹ്ദ-1,0.
9. ദാഹിറ: ഇബ്രി- 138,90; ദങ്ക്-22, 18; യൻകൽ-10,8.
10. ദോഫാർ: സലാല- 65,26; മസ്യൂന-2,0; ഷാലിം-2,0.
11. മുസന്ദം: ഖസബ് -7,6; ദിബ്ബ-1,1; ബുക്ക -1,1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.