ഒമാനിൽ 69 പേർക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,05,174 ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 23 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 300314 ആയി. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 13 ആയി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളും മറ്റും ആളുകൾ സംഘടിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റി വിലക്കിയിരുന്നു. പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ 16 പേർക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിൻ വിതരണവും വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുന്നുണ്ട്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയാണ് കുത്തിവെപ്പ് നൽകുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് അനുഗ്രഹമാണ് ഇത്തരം കേന്ദ്രങ്ങൾ.
'90 പേർക്ക് ഒമിക്രോണെന്ന് സംശയം'
മസ്കത്ത്: രാജ്യത്ത് 90 ആളുകൾക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞു. ഇതിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ വാക്സിൻ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.