Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​യ​ത​ന്ത്ര...

ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 70ാം വാ​ർ​ഷി​കം​ ന്യൂ​ഡ​ൽ​ഹി​യി​ൽ ച​രി​ത്ര സി​മ്പോ​സി​യ​വു​മാ​യി ഒ​മാ​ൻ എം​ബ​സി

text_fields
bookmark_border
ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 70ാം വാ​ർ​ഷി​കം​  ന്യൂ​ഡ​ൽ​ഹി​യി​ൽ ച​രി​ത്ര സി​മ്പോ​സി​യ​വു​മാ​യി ഒ​മാ​ൻ എം​ബ​സി
cancel
camera_alt

 ന്യൂ​ഡ​ൽ​ഹി​യി​ൽ ഒ​മാ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര സി​ംപോ​സി​യ​ത്തി​ൽനി​ന്ന്

മ​സ്ക​ത്ത്: ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 70ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​മാ​ൻ എം​ബ​സി ച​രി​ത്ര, സാം​സ്കാ​രി​ക സി​ംപോ​സി​യം സം​ഘ​ടി​പ്പി​ച്ചു. ജാ​മി​അ മി​ല്ലി​യ​യ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള 5,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ദീ​ർ​ഘ​കാ​ല വാ​ണി​ജ്യ, സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളെക്കുറി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു. സ​മു​ദ്ര വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ മ​സ്ക​ത്ത്, സു​ഹാ​ർ, ഖ​ൽ​ഹാ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഒ​മാ​നി തു​റ​മു​ഖ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ങ്ക്, ഭാ​ഷ, ക​ല, വാ​സ്തു​വി​ദ്യ എ​ന്നി​വ​യി​ൽ സാം​സ്കാ​രി​ക വി​നി​മ​യ​ങ്ങ​ളു​ടെ സ്വാ​ധീ​നം, ഒ​മാ​നി​ൽ ബ​ഹു​സ്വ​ര​ത​യും മ​ത​സ​ഹി​ഷ്ണു​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളു​ടെ പ​ങ്ക് എ​ന്നി​വ സി​മ്പോ​സി​യം പ​രി​ശോ​ധി​ച്ചു.​

ത​ന്റെ സേ​വ​ന കാ​ല​യാ​ളി​ൽ ഒ​മാ​നി​ൽ​നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സു​ൽ​ത്താ​നേ​റ്റി​ലെ മു​ൻ അം​ബാ​സ​ഡ​ർ അ​ശോ​ക് കു​മാ​ർ ആ​ട്രി പ​ങ്കു​വെ​ച്ചു,സു​ൽ​ത്താ​നേ​റ്റി​ൽ ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തി​ന്റെ കാ​ര​ണ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളു​ടെ ശ​ക്തി​യെ പ​റ്റി​യും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ഒ​മാ​നി-​ഇ​ന്ത്യ​ൻ ബ​ന്ധ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ ആ​ഴ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ വേ​ൾ​ഡ് അ​ഫ​യേ​ഴ്‌​സി​ന്റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ശാ​ന്ത് ബി​സി​ഹ് സം​സാ​രി​ച്ചു.​ഈ ബ​ന്ധ​ങ്ങ​ളു​ടെ അ​ടി​ത്ത​റ സൗ​ഹൃ​ദം, പ​ര​സ്പ​ര പ്ര​യോ​ജ​നം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

‘ഒ​മാ​നി-​ഇ​ന്ത്യ​ൻ ബ​ന്ധ​ങ്ങ​ളു​ടെ ച​രി​ത്ര​വും മ​ത​പ​ര​മാ​യ ബ​ഹു​സ്വ​ര​ത​യും മ​റ്റു വി​ദി​രി​ച്ചു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​വും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ന്റെ സ്ഥി​രം പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ചും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ളും നാ​ഗ​രി​ക വി​നി​മ​യ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഡോ. ​​​സൗ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ സ​ദ്ജ​ലി ‘പാ​ശ്ചാ​ത്യ, കി​ഴ​ക്ക​ൻ വീ​ക്ഷ​ണ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ബ​ന്ധ​ങ്ങ​ളു​ടെ ശ​ക്തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ’ എ​ന്ന പ്ര​ബ​ന്ധ​വും അ​വ​ത​രി​പ്പി​ച്ചു.

സാം​സ്കാ​രി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​രേ​ണ്ട​തി​ന്റെ​യും, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും, സ​ഹ​ക​ര​ണ​ത്തി​ന്റെ ശോ​ഭ​ന​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന്യം ഊ​ന്നി പ​റ​ഞ്ഞാ​ണ് സ​മ്പോ​സി​യം അ​വ​സാ​നി​ച്ച​ത്. ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​മാ​നി​ലെ മു​ൻ അം​ബാ​സ​ഡ​ർ​മാ​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsNew Delhioman news70th AnniversaryDiplomatic RelationsOman Embassygulf news malayalamHistoric Symposium
News Summary - 70th Anniversary of Diplomatic Relations Oman Embassy with Historic Symposium in New Delhi
Next Story