75ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: ഫ്രീഡം ക്വിസുമായി ഗൾഫ് മാധ്യമം
text_fieldsമസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം 'ഫ്രീഡം ക്വിസ്' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസൽ ഫുഡ്സ്, ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, പ്രമുഖ ഇലക്ട്രോണിക്സ് വിതരണ കമ്പനിയായ ജീപാസ് എന്നിവയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജൂലൈ 16 മുതൽ ആഗസ്റ്റ് 15 വരെയാണ് മത്സരം. ഇന്ത്യൻ ചരിത്രവുമായും സ്വാതന്ത്ര്യ സമരവുമായും ബന്ധപ്പെട്ട ഒാരോ ചോദ്യം എല്ലാ ദിവസവും മാധ്യമം വെബ്സൈറ്റിലും (www.madhyamam.com/fquizoman) ഗൾഫ് മാധ്യമത്തിലും പ്രസിദ്ധീകരിക്കും. വെബ്സൈറ്റിലൂടെയാണ് ഉത്തരങ്ങൾ നൽകേണ്ടത്. ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. 90 പേർക്കാണ് പ്രതിദിന സമ്മാനം ലഭിക്കുക.
ഓരോ ദിവസത്തെയും വിജയികളിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ജീപാസ് / റോയൽ ഫോർഡ് നൽകുന്ന സമ്മാനം ലഭിക്കും. ആകെ 30 പേർക്കാണ് ഈ സമ്മാനങ്ങൾ ലഭിക്കുക. ശരിയുത്തരങ്ങൾ അയക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മെഗാസമ്മാനമായി 40 ഇഞ്ച് ടെലിവിഷനും നൽകും. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആണ് മെഗാസമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. ഓരോ ദിവസവും രാത്രി പത്ത് മണിക്ക് മുമ്പായി നിങ്ങളുടെ ശരിയുത്തരം www.madhyamam.com/fquizoman എന്ന വെബ്സൈറ്റ് ലിങ്ക് വഴി അയക്കണം. ഒമാനിലുള്ള വായനക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.