ഉപയോഗ യോഗ്യമല്ലാത്ത 791കിലോ ഭക്ഷണം പിടികൂടി
text_fieldsമസ്കത്ത്: സുഹാറിലെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽനിന്ന് ഭക്ഷണവും പുകയിലയും മുനിസിപ്പാലിറ്റി അധികൃതർ പിടച്ചെടുത്തു.
ശരിയായ ശുചിത്വമോ മാനദണ്ഡങ്ങളോ പാലിക്കതെ പ്രവർത്തിക്കുന്ന ഇടങ്ങളിൽ വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉപഭോഗ യോഗ്യമല്ലാത്ത 791.5 കിലോഗ്രാം ഭക്ഷണവും 89 ലിറ്റർ എണ്ണകളും മിനറൽ വാട്ടറും പിടിച്ചെടുത്തു. 85 പാചക പാത്രങ്ങളും അധികൃതർ കണ്ടുകെട്ടി. ലൈസൻസ് നേടാതെയായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്.
ഭക്ഷണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പുറമേ റെയ്ഡിൽ 611 വലിയ ബാഗ് പുകയില, 71 സിഗരറ്റ് പാഡുകൾ, 34 കാൻ ലഹരി പാനീയങ്ങൾ എന്നിവയും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.