സി.പി.എ പിടിച്ചെടുത്തത് 89,300 നിരോധിത ഉൽപന്നങ്ങൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം മസ്കത്തിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തത് 89,300 നിരോധിത സാധനങ്ങൾ. ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി അതോറിറ്റി 1.2 ശതകോടി റിയാൽ പിടിച്ചെടുക്കുകയും ചെയ്തു. ആകെ 18,428 പരാതികൾ ലഭിക്കുകയും ചെയ്താതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രേഖകൾ പറയുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലും മറ്റും അനുശാസിക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പണമടക്കമുള്ളവ തിരച്ചു പിടിച്ചതെന്ന് സി.പി.എ പറഞ്ഞു. സുരക്ഷിത വിപണി ഒരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.