സുഹാറിൽ ഹരിത ഹൈഡ്രജൻ നിർമാണ പദ്ധതി വരുന്നു
text_fieldsമസ്കത്ത്: ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിത ഹൈഡ്രജൻ (സൗരോർജമടക്കം സുസ്ഥിര സ്രോതസ്സുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ) വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്ന ഒമാനിലെ ആദ്യത്തെ പ്ലാൻറ് സുഹാറിൽ നിർമിക്കാൻ ഒരുങ്ങുന്നു. സുഹാർ തുറമുഖത്തിെൻറ ഭാഗമായിട്ടായിരിക്കും പ്ലാൻറ് യാഥാർഥ്യമാവുക. സുഹാർ തുറമുഖത്തിെൻറയും ഫ്രീസോണിെൻറയും നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. സുഹാർ തുറമുഖത്തെ ഹരിത ഹൈഡ്രജൻ ഉൽപാദനത്തിെൻറയും വിതരണത്തിെൻറയും ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉരുക്ക് നിർമാണമടക്കം വൻകിട വ്യവസായ ശാലകളുടെ ഇന്ധനത്തിന് നിലവിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകമടക്കമുള്ളവക്ക് ബദലായി ഹരിത ഹൈഡ്രജൻ ഉപയോഗിക്കാവുന്നതാണ്. അന്തരീക്ഷത്തെ കാർബൺ മുക്തമാക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയെന്ന നിലയിൽ ഗൾഫ് രാഷ്ട്രങ്ങളും ഹരിത ഹൈഡ്രജന് ഏറെ പ്രാധാന്യമാണ് നൽകുന്നത്. സൗരോർജമുപയോഗിച്ച് ഹരിത ഹൈഡ്രജൻ നിർമിക്കാനാണ് പദ്ധതിയെന്ന് സുഹാർ പോർട്ട് ആൻഡ് ഫ്രീസോൺ സി.ഇ.ഒ മാർക്ക് ഗിലെൻകിർച്ചെൻ പറഞ്ഞു. ആദ്യ ഹൈഡ്രജൻ പ്ലാൻറ് യാഥാർഥ്യമാകുന്നതോടെ ഒമാനിലെ ശുദ്ധ ഹൈഡ്രജെൻറ ഉപയോഗം വലിയ
േതാതിൽ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. വ്യവസായ തുറമുഖത്തെ കുറഞ്ഞ ചെലവിലുള്ള ഹൈഡ്രജെൻറ ഉൽപാദന ഹബ് ആക്കി മാറ്റുകയും ലക്ഷ്യമാണ്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ശേഖരിച്ച് ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കും. ഇത് പൈപ്പ്ലൈനുകളും ട്രെയിലറുകളും വഴി തുറമുഖത്തെ വ്യവസായസ്ഥാപനങ്ങൾക്കടക്കം വിതരണം ചെയ്യുകയും ചെയ്യാം.
ഒമാൻ സർക്കാറിെൻറയും റോട്ടർഡാം തുറമുഖത്തിെൻറയും സംയുക്ത സംരംഭമാണ് സുഹാർ തുറമുഖം. പ്രകൃതിവാതകത്തിന് ബദലായി ഹൈഡ്രജൻ ഉപയോഗിക്കാനുള്ള യജ്ഞത്തിൽ ജർമൻ ഉൗർജ സ്പെഷലിസ്റ്റുകളായ 'ഹൈഡ്രജൻ റൈസ്' അടക്കം അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും പങ്കാളികളാണെന്നും സി.ഇ.ഒ പറഞ്ഞു.
നിരവധി വൻകിട വ്യവസായങ്ങളെ പ്രത്യേകിച്ച് ഉരുക്ക് ഉൽപാദനത്തെ കാർബൺ മുക്തമാക്കാൻ ഹരിത ഹൈഡ്രജൻ വഴി സാധിക്കും. ഇരുമ്പയിരിെൻറ ലഭ്യതക്ക് ഒപ്പം പ്രകൃതിദത്ത ഉൗർജവും കൂടിയാകുന്നതോടെ ഹരിത ഉരുക്ക് നിർമാണരംഗത്തെ മുൻനിര കയറ്റുമതി രാജ്യമാകാനുള്ള സാധ്യത ഒമാന് തുറന്നുകിട്ടുകയും ചെയ്യുന്നതായി സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.