ഒമാനിൽ മലയാളി വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാർ സ്വദേശി തെക്കെ പനക്കൽ വിനയെൻറ മകൻ വിമൽ കൃഷ്ണെനയാണ് (15) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രി ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വിനയൻ ഇബ്രിയിലെ സയൻസ് കോളജ് അധ്യാപകനാണ്. ഇദ്ദേഹം ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയനിലയിൽ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇബ്രി ഇന്ത്യൻ സ്കൂൾ അനുശോചിച്ചു
മസ്കത്ത്: ഇബ്രി ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി വിമൽ കൃഷ്ണെൻറ നിര്യാണത്തിൽ അധ്യാപകരും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും അനുശോചിച്ചു. വിദ്യാർഥിയുടെ മരണത്തിൽ അഗാധ ദുഃഖം േരഖപ്പെടുത്തുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിന് ഞായറാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.