ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോഅപ് യൂനിറ്റ് അധികൃതർ ഗവർണർമാരുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി .
യൂനിറ്റ് അതിന്റെ ചുമതലകളുടെ പ്രധാന വശങ്ങൾ വിവരിക്കുകയും ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗവർണർ ഓഫിസുകളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ഗവർണറേറ്റുകളുടെയും സുസ്ഥിര നഗരങ്ങളുടെയും വികസനത്തിനുള്ള പ്രധാന സൂചകമായി വികേന്ദ്രീകരണത്തിന്റെ പ്രാധന്യത്തെക്കുറിച്ചും സൂചിപ്പിച്ചു.
ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോഅപ് യൂനിറ്റ് ചെയർമാൻ ഡോ.ഖാമിസ് ബിൻ സെയ്ഫ് അൽ ജാബ്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വിഷൻ നടപ്പാക്കുന്നതിന്റെ യൂനിറ്റ് സ്വീകരിച്ച നടപടിക്രമങ്ങൾ വിശദീകരിച്ചു.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഓരോ സർക്കാർ വകുപ്പിന്റെയും പങ്ക് വിശദീകരിക്കുന്ന വിഷ്വൽ അവതരണങ്ങളും യോഗത്തിൽ നടന്നു.
ഗുണഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക, സേവനങ്ങൾ സുഗമമാക്കുക, സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.