അനുസ്മരണ സംഗമം നടത്തി
text_fieldsഐ.സി.എസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അബ്ദുല്ല വഹബി വല്ലപ്പുഴ
ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും ജാമിഅ വഹബിയ്യ പ്രിൻസിപ്പലുമായിരുന്ന കെ. അലവി മുസ്ലിയാർ, ജാമിഅ വഹബിയ്യ സദ്ർ മുദരിസ് ഉണ്ണി മുഹമ്മദ് മൗലവി എന്നിവരുടെ ആണ്ടനുസ്മരണവും പ്രാർഥന സംഗമവും ഗൂബ്രയിൽ നടന്നു. ഐ.സി.എസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അബ്ദുല്ല വഹബി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എൻ.കെ. അബൂബക്കർ ഒമ്പതുകണ്ടം അധ്യക്ഷതവഹിച്ചു. യൂനുസ് വഹബി വലകെട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ജാബിർ എളയടം, സുഹൈൽ കാളികാവ്, ഹാരിസ് വഹബി എളാട്, ആരിഫ് പള്ളിയത്ത്, ശാക്കിർ വഹബി, അബൂബക്കർ തുടിമുട്ടി, ഇസ്മായിൽ കോമത്ത്, വി.ടി.കെ. മുസ്തഫ ചേലക്കാട്, സമദ് പള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു.
റബീഉൽ അവ്വലിൽ ഒരുമാസ മീലാദ് കാമ്പയിൻ നടത്താനും അതിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15ന് സമായിൽ വെച്ചും സമാപനം ഒക്ടോബർ ആദ്യവാരത്തിൽ റൂവിയിലും നടത്താനും ഐ.സി.എസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. അയ്യൂബ് പള്ളിയത്ത് സ്വാഗതവും മുഹമ്മദ് ഷാ മടിയൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.