Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി സൂറിൽ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി സൂറിൽ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ
cancel

സൂർ: കോഴിക്കോട്​ സ്വദേശിയെ ഒമാനിലെ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. നല്ലളം കീഴുവനപ്പാടം വീട്ടിൽ നവാസാണ് (47)​ മരിച്ചത്. സൂർ സൂഖിലെ മുസ്ഫയ്യ ജുമാ മസ്ജിദിന് പിൻവശമുള്ള റൂമിൽ മരിച്ച നിലയിൽ ക​ണ്ടെത്തുകയായിരുന്നു​. സൂഖ്​ പഴയ മീൻമാർക്കറ്റിന്​ പിറകിലുള്ള കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

മകളുടെ വിവാഹം മാർച്ചിൽ നിശ്​ചയിച്ചിരുന്നു. ഇതിനായി ഫെബ്രുവരിയിൽ നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്​: എറക്കുത്ത് അബൂബക്കർ. മാതാവ്​: ബീവി. ഭാര്യ: സൈറ ബാനു. മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ.

സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ സാമൂഹിക പ്രവർത്തകനായ ശിഹാബ് വാളക്കുളം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed away
News Summary - A native of Kozhikode was found dead at his residence in Suril, Oman
Next Story