Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖുർ​ആ​ൻ...

ഖുർ​ആ​ൻ കൈ​യെ​ഴു​ത്തുപ്ര​തി​യു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി

text_fields
bookmark_border
muhammed Jaseem with handwitten quran
cancel
camera_alt

ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത് പ്ര​തി​യു​മാ​യി മു​ഹ​മ്മ​ദ് ജസീം

മ​സ്ക​ത്ത്​: ഏ​റ്റ​വും നീ​ളം കൂ​ടി​യ ഖൂ​ർ​ആ​ന്‍റെ കൈ​യെ​ഴു​ത്ത് പ്ര​തി​യി​ലൂ​ടെ ഗി​ന്ന​സ് ബു​ക്കി​ൽ സ്ഥാ​നം നേ​ടി​യ മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​സീ​മി​ന്‍റെ പ്ര​ദ​ർ​ശ​നം ഒ​മാ​നി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ തു​ട​രു​ന്നു. ഈ​ജി​പ്ഷ്യ​ൻ പ​ണ്ഡി​ത​നാ​യ മു​ഹ​മ്മ​ദ് ഗ​ബ്രി​യേ​ലി​ന്റെ ഗി​ന്ന​സ് റെ​ക്കോ​ഡ് ത​ക​ർ​ത്താ​ണ് മു​ഹ​മ്മ​ദ് ജ​സീം ലോ​ക റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 1.106 മീ​റ്റ​ർ നീ​ള​മു​ള്ള ഖു​ർ​ആ​ൻ ​ കൈ​യെ​ഴു​ത്തു പ്ര​തി മ​സ്ക​ത്ത​ട​ക്ക​മു​ള്ള ഒ​മാ​നി​ലെ സ്ഥ​ല​ങ്ങ​​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​രാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​ക് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ജ​സീം ഇ​ദു​ൽ​ഫി​ത്ർ അ​വ​ധി​വ​രെ ഒ​മാ​നി​ലു​ണ്ടാ​കും.

കോ​വി​ഡ്​ ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ജെ​ഷീം ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത് പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​പ്പു​റം തി​രൂ​ർ ചെ​മ്പ്ര ദ​ർ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ 12 വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നി​ട​യി​ലാ​ണ് കാ​ലി​ഗ്ര​ഫി ക​ല പ്രാ​വീ​ണ്യം നേ​ടി​യ​ത്. ഏ​ക​ദേ​ശം 2000 പേ​ജു​ക​ളു​ള്ള 1,106 മീ​റ്റ​റു​ള്ള ഈ ​കൈ​യെ​ഴു​ത്തു​കോ​പ്പി 300 ജി.​എ​സ്.​എം ഐ​വ​റി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് എ​ഴു​തി​യ​ത്. 35 സെൻറി​മീ​റ്റ​ർ വീ​തി​യും 118.3 കി​ലോ ഭാ​ര​വും 325,384 അ​റ​ബി​ക് അ​ക്ഷ​ര​ങ്ങ​ളും 77,437 അ​റ​ബി​ക് വാ​ക്കു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കൈ​യെ​ഴു​ത്തു​കോ​പ്പി. ഖു​ർ​ആ​നി​ലെ 114 അ​ധ്യാ​യ​വും 6,348 വാ​ക്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന ഓ​രോ ജൂ​സ്അ്(​വി​ഭാ​ഗം) ഏ​ക​ദേ​ശം 65-75 പേ​ജു​ക​ളി​ലാ​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ പേ​ജി​ലും 9-10 വ​രി​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ൽ ത​ന്നെ കാ​ലി​ഗ്രാഫി​യി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ജ​സീ​മി​ന് ജ്യേ​ഷ്ഠ​ൻ അ​യ്യൂ​ബി​ന്റെ പെ​യി​ൻ​റി​ങ് ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യു​ണ്ടാ​യി.

ജ​സീ​മി​ന്റെ അ​ധ്യാ​പ​ക​ൻ സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വെ​ണ്ണി​യൂ​ർ, ഈ ​പ​ര​മ്പ​രാ​ഗ​ത ഇ​സ്​​ലാ​മി​ക ക​ലാ​രൂ​പ​ത്തി​ൽ ത​ന്‍റെ ആ​ദ്യ ചു​വ​ടു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ച്ചു. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡോ ഇ​സ്‌​ലാ​മി​ക് ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഖത്താ​ത്ത് മു​ഖ്താ​ർ അ​ഹ​മ്മ​ദി​ന്‍റെ കീ​ഴി​ൽ കാ​ലി​ഗ്രാ​ഫി​യി​ൽ തു​ട​ർ പ​ഠ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsmalappuramQuranManuscript
News Summary - A native of Malappuram exhibiting his Quran manuscript
Next Story