തിരുവനന്തപുരം സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsസലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ് .ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുനിറ്റി സേവന പ്രവർത്തനങ്ങളിൽ മുമ്പിൽ ഉണ്ടായിരുന്നയാളാണ്.
അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ടിസ ഭാരവാഹികൾ അറിയിച്ചു. അശോകന്റെ ആകസ്മിക നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ. സനാതനനും വിവിധ സംഘടന ഭാരവാഹികളും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.