സലാല ആശുപത്രിയിൽ പുതിയ ഓക്സിജൻ ടാങ്ക് സ്ഥാപിക്കും
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പതിനായിരം ലിറ്റർ ശേഷിയുള്ള വലിയ ഓക്സിജൻ ടാങ്ക് നിർമിക്കുന്നു.
ഇതിന് ആരോഗ്യ മന്ത്രാലയം പെട്രോളിയം ഡെവലപ്മെൻറ് ഒമാനുമായും ഗൾഫ് എനർജി കമ്പനിയുമായും കരാറിൽ ഒപ്പുവെച്ചു.സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതുതാൽപര്യമുള്ള വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മി പറഞ്ഞു.
പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിന് സഹകരിച്ച ഇരു കമ്പനികളെയും അവർ അഭിനന്ദിച്ചു. ആരോഗ്യ മേഖലക്കു വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ ഡയറക്ടർ എൻജിനീയർ അബ്ദുൽ അമീർ അൽ അജ്മി പറഞ്ഞു. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായാണ് പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ഗൾഫ് എനർജി കമ്പനി സി.ഇ.ഒ യാസർ അൽബറാമിയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.