വാഹനാപകടത്തിൽ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരിച്ചു
text_fieldsബുറൈമി: വാഹനാപകടത്തിൽ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി ബുറൈമിയിൽ മരിച്ചു. ബുറൈമിയിൽ ജോലി ചെയ്യുന്ന തൃശൂർ കരിയാട്ടുകര എൽതുരുത്ത് പേരമരത്ത് വീട്ടിൽ സതീഷ് ബാബുവിെൻറ മകൻ ശ്രീറാം ബാബു (18) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ചിന് ശ്രീറാമും സുഹൃത്തും സഞ്ചരിച്ച വാഹനം സാറാ റൗണ്ട് എബൗട്ടിന് സമീപം വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതര പരിക്കേറ്റ ശ്രീറാം ബുറൈമി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഭവ്യയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. ശ്രീറാമിെൻറ ചികിത്സക്കും മറ്റു ചെലവുകൾക്കുമായി ബുറൈമിയിലെ എല്ലാ സംഘടനകളുടെയും പൊതുവേദി രൂപവത്കരിച്ച് ധനസമാഹരണം നടത്തിയിരുന്നു. മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.