മസ്കത്തിൽ വാഹനത്തിന് തീപിടിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാഹനത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ബൗഷർ വിലായത്തിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നും ഇല്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് വാഹനങ്ങൾക്ക് തീ പിടിച്ചതുമായി ബന്ധപ്പെട്ട 1837 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 613, 2021ൽ 816, 408 സംഭവങ്ങൾ 2022ലുമാണുണ്ടായിരിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശരിയായ അറ്റകുറ്റപ്പണികളും പഴകിയ ഭാഗങ്ങൾ, പ്രത്യേകിച്ച് എൻജിൻ അടക്കമുള്ളവർ മാറ്റിസ്ഥാപിച്ചാൽ വാഹനത്തിന് തീപിടിക്കുന്നത് ഒഴിവാക്കാമെന്ന് സി.ഡി.എ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.