സ്വിസ്റ്റർലൻഡ് പ്രസിഡന്‍റിന് ഒമാനിൽ ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ സ്വിസ്റ്റർലൻഡ് പ്രസിഡന്‍റ് ഡോ.അലൈൻ ബെർസെറ്റിനും പ്രതിനിധി സംഘത്തിനും ഒമാനിൽ ഊഷ്മള വരവേൽപ്പ്. റോയൽ എയർപോർട്ടിൽ പ്രസിഡന്‍റിനെയും പത്നിയേയും പ്രതിനിധി സംഘത്തേയുംദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ അഹമ്മദ് അൽ ഷിബാനി, ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി, സ്വിസ്റ്റർലൻഡിലെ ഒമാൻ അംബാസഡർ മഹ്മൂദ് ഹമദ് അൽ ഹസാനി, ഒമാനിലെ സ്വിസ്റ്റർലൻഡ് അംബാസഡർ ഡോ. തോമസ് ഓർട്ടിൽ, മസ്കത്തിലെ സ്വിസ് എംബസി അംഗങ്ങളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
ഒമാനിലെ സ്വിസ്റ്റർലൻഡ് അംബാസഡർ ഡോ. തോമസ് ഓർട്ടിൽ, ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻ അഫയേഴ്‌സിലെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി അംബാസഡർ മായ ടിസാഫി, ഇന്റർനാഷണൽ അഫയേഴ്സ് ഡിവിഷൻ മേധാവിയും ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്തിന്റെ വൈസ് ഡയറക്ടർ ജനറലുമായ നോറ ക്രോണിഗ് റൊമേറോ, മിഡിൽ ഈസ്റ്റിനായുള്ള സ്വിസ് പ്രത്യേക ദൂതൻ അംബാസഡർ വുൾഫ്ഗാങ് അമേഡിയസ് ബ്രൂൾഹാർട്ട്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് പ്രസിഡന്‍റിനെ അനുഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.