ഉപേക്ഷിക്കുന്ന വാഹനങ്ങൾ; മസ്കത്ത് മുനിസിപ്പാലിറ്റിയുടെനടപടി തുടരുന്നു
text_fieldsമസ്കത്ത്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടി തുടരുന്നു. ബൗഷർ ഏരിയയിലെ വാണിജ്യ, പാർപ്പിട മേഖലകളിലെ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ നീക്കിയത്. ക്രെയിനിന്റെയും മറ്റും സഹായത്തോടെയാണ് ഇവ മാറ്റിക്കൊണ്ടിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുകയും കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അത്തരം വാഹനങ്ങൾ അതത് ഉടമകൾക്ക് കൊണ്ടുപോകാൻ നോട്ടീസ് ടൈം നൽകിയ ശേഷമായിരുന്നു നപടി.
വാഹനങ്ങൾ ഉപേക്ഷിക്കരുതെന്നും അവ കൃത്യമായി സംസ്കരിക്കണമെന്നും ഉടമകളോട് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഈ വർഷം ആഗസ്റ്റ് വരെയുള്ള കാലയളവിൽ സീബിൽ 211, മത്രയിൽ 550ഉം ഉൾപ്പെടെ നിരവധി വാഹനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതായി മസ്കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിരുന്നു. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്. എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകളും പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.