കാറുകൾ ഉപേക്ഷിക്കുന്നത് കൂടുന്നു: മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: കാറുകൾ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി മസ്കത്ത് നഗരസഭ. നഗരഭംഗിക്ക് കോട്ടം തട്ടുന്നതിനൊപ്പം പരിസ്ഥിതിക്ക് ദോഷകരവും സുരക്ഷാ ഭീഷണി ഉയർത്തുന്നതുമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. ഉപേക്ഷിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിന് നഗരസഭ പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അടുത്തും പ്രധാന റോഡുകളിലും പൊതു പാർക്കിങ് സ്ഥലങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ഇൗ വർഷം ഇതുവരെ 829 കാറുകളാണ് ഇങ്ങനെ കണ്ടെത്തിയതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
അമിറാത്തിൽ നിന്നാണ് 686 വാഹനങ്ങളും കണ്ടെത്തിയത്. ബോഷറിൽ 88 ഉം ഖുറിയാത്തിൽ 54 ഉം മത്രയിൽ ഒരു വാഹനവുമാണ് കണ്ടെത്തിയത്. കൂടുതൽ വാഹനങ്ങളും വ്യവസായ നഗര മേഖലകളിലാണ് കണ്ടെത്തിയതെന്നും നഗരസഭ അറിയിച്ചു. നഗരഭംഗിക്ക് കോട്ടം തട്ടുന്നതിനൊപ്പം പരിസ്ഥിതിക്ക് ദോഷകരവും സുരക്ഷാ ഭീഷണി ഉയർത്തുന്നതുമാണ് പൊതു റോഡുകളിലും പാർക്കിങ് ഇടങ്ങളിലും വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.
ഉപേക്ഷിക്കുന്ന വാഹനങ്ങളിൽ നഗരസഭ നോട്ടീസ് പതിച്ച് 14 ദിവസത്തിനകം അവ നീക്കിയില്ലെങ്കിൽ നീക്കം ചെയ്യും. 90 ദിവസം കഴിഞ്ഞിട്ടും വാഹനത്തിെൻറ ഉടമ അന്വേഷിച്ച് വന്നില്ലെങ്കിൽ ഇവ ലേലം ചെയ്യും. നവംബർ 30 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തിൽ 2589 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നഗരസഭ പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടണമെങ്കിൽ പിഴയടക്കണം. കാറുകൾ, 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന ബസുകൾ, സൈക്കിളുകൾ എന്നിവക്ക് 200 റിയാലാണ് പിഴ. ട്രക്കുകൾ, വലിയ ബസുകൾ തുടങ്ങിയവക്ക് 400 റിയാലും പിഴ ഇൗടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.