ടാക്സികളെ നിയന്ത്രിക്കൽ;‘ആബർ’ ആപ് ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: രാജ്യത്തെ ടാക്സി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി അധികൃതർ തയാറാക്കിയ ‘ആബർ’ ആപ്പിന്റെ ബോധവത്കരണ കാമ്പയിന് തുടക്കമായി. ‘നിങ്ങളുടെ നിരക്ക് അറിയുക’ എന്ന തലക്കെട്ടിൽ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് മാർക്കറ്റിങ്, ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
ഗുണഭോക്താവിന്റെയും ഡ്രൈവറുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ടാക്സി പ്രവർത്തനം നിയന്ത്രിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടാക്സി ഉടമകൾക്ക് പരമാവധി നേട്ടമുണ്ടാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാമ്പയിൽ പുരോഗമിക്കുക. ഇതിൽ ഒന്നാംഘട്ടമായ ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച തുടക്കമായിരുന്നു.
രണ്ടാംഘട്ടം നവംബർ ഒന്ന് മുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, കമേഴ്സ്യൽ സെന്ററുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും ഓൺലൈൻ ടാക്സികൾക്ക് പ്രവേശനം നൽകും. അടുത്ത വർഷം ഒന്നുമുതൽ നിലവിലെ സാധാരണ ടാക്സികൾ നിർത്തലാക്കുകയും നിലവിലെ വെള്ള, ഓറഞ്ച് ടാക്സികൾ ആബർ എന്ന പേരിൽ അറിയപ്പെടുകയും ഇവ മൊബൈൽ ആപ്പുകൾ വഴി സർവിസ് നടത്തേണ്ടി വരുകയും ചെയ്യുന്നതാണ് മൂന്നാംഘട്ടം. ഇവക്കായി ആബർ ആപ്പിനും സർക്കാർ രൂപം നൽകും. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ചെറിയ ടാക്സികളും ആപ്പുകൾക്കുള്ളിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.