ഒമാനിലെ കോവിഡ് രോഗികളിൽ 63 ശതമാനം േപരും വിദേശികൾ
text_fieldsമസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച വരെ വരെ കോവിഡ് സ്ഥിരീകരിച്ചത് 1716 പേർക്ക്. ഇതിൽ 63 ശതമാനം േപരും വിദേശികളാണെന ്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി അറിയിച്ചു.
ആശുപത്രികളിൽ ചികിത്സയിലു ള്ളത് 39 പേരാണ്. ഇതിൽ ഒമ്പത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. െഎസോലേഷൻ/ ക്വാറൈൻറൻ കേന്ദ്രങ്ങളിലായ ി 6807 പേരും ഉണ്ടെന്ന് മസ്കത്തിൽ വ്യാഴാഴ്ച നടത്തിയ ഒാൺലൈൻ വാർത്താസമ്മേളനത്തിൽ അണ്ടർ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ എത്തിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ കൈവശം ഇൗ ഗുളിക സ്റ്റോക്ക് ഉണ്ടെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ഇൗ ഗുളിക നൽകിയിട്ടുണ്ടെങ്കിലും കോവിഡിനുള്ള മരുന്ന് എന്ന നിലയിൽ ഇതിെൻറ കാര്യക്ഷമതയും ഗുണവും ഉറപ്പുപറയാൻ കഴിയില്ല. ഇത് നൽകിയ ആർക്കും പാർശ്വ ഫലങ്ങൾ ഉണ്ടായിട്ടില്ലെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
മത്ര വിലായത്തിലാണ് കൂടുതൽ രോഗബാധയും. സീബിൽ 134 പേർക്കും ബോഷറിൽ 93 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ഒമാൻ ഇതുവരെ രോഗബാധയുടെ പാരമ്യതയിൽ എത്തിയിട്ടില്ലെന്ന് മന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.സെയ്ഫ് അൽ അബ്രി പറഞ്ഞു.
ഒരാഴ്ചയോ രണ്ടാഴ്ചയോ ഇതിന് സമയമെടുക്കും. രണ്ട് ഗർഭിണികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യ നില ഭദ്രമാണ്. രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനാൽ രോഗം പൂജ്യത്തിലേക്ക് എത്തില്ല. പകരം പകർച്ചപ്പനി പോലെ പതുക്കെ ഇല്ലാതാവുകയേ ഉള്ളൂ. എന്നാണ് ഇൗ ഘട്ടത്തിലേക്ക് എത്തുകയെന്ന് പറയാൻ കഴിയില്ലെന്നും അൽ അബ്രി പറഞ്ഞു. നിലവിൽ പ്രതിദിനം രണ്ടായിരം പരിശോധനകളാണ് നടത്തുന്നത്. ഇതുവരെ 29000 പേർക്ക് പരിശോധനകൾ നടത്തി കഴിഞ്ഞതായും അൽ അബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.