മന്ത്രി എ.സി മൊയ്തീൻ 19ന് മസ്കത്തിലെത്തും
text_fieldsമസ്കത്ത്: പ്രളയ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണം ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി മന്ത്രി എ.സി. മൊയ്തീൻ ഇൗമാസം 19ന് മസ്കത്തിലെത്തും. സലാലയും മന്ത്രി സന്ദർശിക്കും. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരി കിശോർ െഎ.എ.എസും മന്ത്രിക്ക് ഒപ്പമുണ്ടാകും. മസ്കത്തിൽ ഇന്ത്യൻ, സ്വദേശി ബിസിനസ് പ്രമുഖരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും സോഷ്യല്‍ ക്ലബ് കമ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം കണ്‍വീനറുമായ പി.എം. ജാബിര്‍ അറിയിച്ചു. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിലാകും കൂടിക്കാഴ്ച. ഡോ.പി.എം. മുഹമ്മദലിയും ഇന്ത്യൻ സോഷ്യൽക്ലബുമാണ് പരിപാടിയുടെ ആതിഥേയർ.
ഇന്ത്യൻ സോഷ്യൽക്ലബിന് കീഴിലുള്ള ധനസമാഹരണം നടന്നുവരുകയാണ്. ഇതിെൻറ ഭാഗമായി മസ്കത്തിലെ ആസ്ഥാനത്ത് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഒമാനിലെ മറ്റു നഗരങ്ങളിലും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അഞ്ചുകോടി രൂപ ഒമാനില്‍നിന്നും കേരളത്തിനായി സ്വരൂപിക്കുമെന്നാണ് സോഷ്യല്‍ ക്ലബ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, മികച്ച പിന്തുണ ലഭിച്ചതോടെ 15 കോടിയോളം രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ക്ലബ് ഭാരവാഹികള്‍ ഇപ്പോൾ. മന്ത്രിയുടെ സന്ദര്‍ശനവും ഇതിന് ഗുണകരമാകും. കേരളത്തിലെ ദുരിതാശ്വാസത്തിന് പണം പിരിക്കാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മാത്രമാണ് ഒമാന്‍ സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഒമാനില്‍നിന്ന് സ്വരൂപിക്കുന്ന തുകയുടെ പൂര്‍ണ വിവരങ്ങള്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണമെന്നും നിബന്ധനയുണ്ട്. മന്ത്രിമാർ നേരിെട്ടത്തി പണം പിരിക്കാനുള്ള സർക്കാർ തീരുമാന പ്രകാരമാണ് മന്ത്രി എ.സി. മൊയ്തീെൻറ സന്ദർശനം. യു.എ.ഇയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.