Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.സി.സി മെന്‍സ്...

എ.സി.സി മെന്‍സ് എമര്‍ജിങ്​ ടീംസ് ഏഷ്യാ കപ്പ്;ആദ്യ മത്സരത്തിൽ ഒമാന്​ തോൽവി

text_fields
bookmark_border
എ.സി.സി മെന്‍സ് എമര്‍ജിങ്​ ടീംസ് ഏഷ്യാ കപ്പ്;ആദ്യ മത്സരത്തിൽ ഒമാന്​ തോൽവി
cancel

മ​സ്ക​ത്ത്​: എ.​സി.​സി മെ​ന്‍സ് എ​മ​ര്‍ജി​ങ്​ ടീം​സ് ഏ​ഷ്യാ ക​പ്പ് 2023 ടൂ​ര്‍ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​ന്​ തോ​ൽ​വി. കൊ​ളം​ബോ ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 72 റ​ണ്‍സി​ന്​​ അ​ഫ്​​ഗാ​നി​സ്താ​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത അ​ഫ്​​ഗാ​നി​സ്താ​ൻ നി​ശ്ചി​ത 49 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 267 റ​ണ്‍സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒ​മാ​ൻ 40.3 ഓ​വ​റി​ല്‍ 195 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ തി​ള​ങ്ങാ​തെ​പോ​യ​താ​ണ്​ ഒ​മാ​ന്​ തി​രി​ച്ച​ടി​യാ​യ​ത്. അ​യാ​ന്‍ (47), ശു​ഐ​ബ് (47), ഇ​ല്‍യാ​സ് (39) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ്​ ഒ​മാ​ൻ നി​ര​യി​ൽ കാ​ര്യ​മാ​യി സം​ഭാ​വ​ന ചെ​യ്​​ത​ത്. തു​ട​രെ​ത്തു​ട​രെ വി​ക്ക​റ്റു​ക​ൾ വീ​ണ​തും മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും ഒ​മാ​ന്​ വി​ന​യാ​യി. 84 പ​ന്തി​ല്‍ 79 റ​ണ്‍സെ​ടു​ത്ത അ​ക്ബ​രി, 56 പ​ന്തി​ല്‍ 45 റ​ണ്‍സെ​ടു​ത്ത ക​മ​ല്‍ എ​ന്നി​വ​രു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ്​ അ​ഫ്ഗാ​നി​സ്താ​ന്​ മെ​ച്ച​പ്പെ​ട്ട്​ സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ഒ​മാ​നു​വേ​ണ്ടി ക​ലീ​മു​ല്ല, ആ​ഖി​ബ് ഇ​ല്യാ​സ്​ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി.

മ​ഴ​മൂ​ലം വൈ​കി​ത്തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്താ​ന്‍ ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഫ്ഗാ​നി​സ്താ​നു​വേ​ണ്ടി ഇ​ബ്‌​റാ​ഹിം, അ​ക്ബ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ത​വും ന​വീ​ദ് ര​ണ്ട് വി​ക്ക​റ്റും എ​ടു​ത്തു. ഒ​മാ​ന്റെ അ​ടു​ത്ത മ​ത്സ​രം ശ​നി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ്.18​ന് ശ്രീ​ല​ങ്ക​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupOmanACC Men's Emerging Teams
Next Story