പ്രവാസി തൊഴിലാളികളുടെ പാർപ്പിട പരിസരങ്ങളിലെ താമസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
text_fieldsമസ്കത്ത്: പ്രവാസി തൊഴിലാളികളുടെ പാർപ്പിട പരിസരങ്ങളിലെ താമസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മസ്കത്ത് ഗവർണറേറ്റ്. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് മസ്കത്ത് ഗവർണറേറ്റ് ഓൺലൈനിലൂടെ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പാർപ്പിട കേന്ദ്രങ്ങളിലെ പ്രവാസി തൊഴിലാളികൾ സാമൂഹികവും സാംസ്കാരികവുമായ ഘടനക്ക് ഭീഷണിയാവുന്നുണ്ടെന്നും ഗവർണറേറ്റ് പുറത്തിറക്കിയ ബോധവത്കരണ നോട്ടീസിൽ പറയുന്നു.
കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ സാധ്യത, സാമൂഹിക സ്വകാര്യതയുടെ ലംഘനം, തെറ്റായ രീതികൾ കാരണം പ്രദേശത്തിന്റെ ആരോഗ്യ-പാരിസ്ഥിതിക നിലയെ ബാധിക്കുക, സ്ഥലത്തിന്റെ നാഗരികവും സൗന്ദര്യാത്മകവുമായ രൂപത്തിന്റെ വക്രീകരണം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കൈയേറ്റങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലെ കുടുംബ സുരക്ഷക്ക് ഭീഷണി, പുകവലിയും അതിന്റെ ഉപയോഗവും മൂലം മോശം ആരോഗ്യ ശീലങ്ങൾ യുവാക്കളെ പ്രതികൂലമായി ബാധിക്കുക എന്നിങ്ങനെയുളള പ്രശ്നങ്ങളാണ് മസ്കത്ത് ഗവർണറേറ്റ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.