ഇന്ത്യൻ സ്കൂൾ പ്രവേശനം: അപേക്ഷകർ കുത്തനെ കുറഞ്ഞു
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒാൺലൈൻ അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഞായറാഴ്ചയായിരുന്നു. ഇൗ വർഷം 2700 പേർ മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. പല സ്കൂളുകളിലും നിലവിലുള്ള സീറ്റിനെക്കാൾ ഏറെ കുറവാണ് അപേക്ഷകരുടെ എണ്ണം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആദ്യമായാണ് അപേക്ഷകരുടെ എണ്ണം ഇത്രയും കുറയുന്നത്. അപേക്ഷകരുടെ എണ്ണം കുറയുന്നതോടെ നറുക്കെടുപ്പ് അടക്കം നടപടിക്രമങ്ങളും ഇല്ലാതാവും. കഴിഞ്ഞ അധ്യയന വർഷം 3744 അപേക്ഷകരാണുണ്ടായിരുന്നത്. 2019-20 അധ്യയന വർഷത്തിൽ 4746 പേർ അപേക്ഷ സമർപ്പിച്ചിരുന്നു. 2018ൽ അപേക്ഷകരുടെ എണ്ണം 5500നടുത്തെത്തിയിരുന്നു.
ഇൗ വർഷം സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം കുത്തനെ കുറയുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം നിരവധി ഇന്ത്യക്കാർക്കാണ് േജാലി നഷ്ടപ്പെട്ടത്. േകാവിഡ് പ്രതിസന്ധി കാരണം നിരവധി വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ഇതിെൻറ ഫലമായി നിരവധി ഇന്ത്യക്കാരാണ് രാജ്യം വിട്ടത്. സാമ്പത്തിക പ്രയാസം കാരണം കുടുംബത്തെ നാട്ടിലയച്ചവരും നിരവധിയാണ്. ഇതെല്ലാം ഇന്ത്യൻ സ്കൂളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇൗ അധ്യയന വർഷത്തോടെ കൂടുതൽ പേർ കുടുംബത്തെ നാട്ടിലയക്കാനിടയുണ്ട്. ഇതോടെ അടുത്ത അധ്യായന വർഷം മുതൽ കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകും.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യംവിട്ട മലയാളികളുടെ എണ്ണം ഏറെ കൂടുതലാണ്. വ്യാപാര രംഗത്തെ പ്രതിസന്ധികളും സ്വദേശിവത്കരണവും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മലയാളികളെയാണ്. വിദേശികളുടെ ജനസംഖ്യ കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിസന്ധി വർധിച്ചിട്ടുണ്ട്. സ്കൂളുകളിലെ പ്രവേശനത്തിന് കുറവ് അപേക്ഷകർ ദാർസൈത്ത് ഇന്ത്യൻ സ്കൂളിലാണ്. അപേക്ഷകരുടെ എണ്ണം കുറയുന്നത് സ്കൂളിനെ പ്രതികൂലമായി ബാധിക്കും. ഒമാനിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും നഷ്ടത്തിൽ ഒാടുന്നതുമായ നിരവധി ഇന്ത്യൻ സ്കൂളുകളുണ്ട്. ലാഭത്തിലോടുന്ന കമ്യൂണിറ്റി സ്കൂളുകളുടെ ഫണ്ടിൽനിന്നാണ് ഇവ മുന്നോട്ടുപോവുന്നത്.
കുട്ടികളുടെ എണ്ണം കുറയുന്നതോടെ സ്കൂളുകൾക്ക് ചെലവ് ചുരുക്കേണ്ടി വരും. ഇതുവഴി അധ്യാപകരടക്കമുള്ളവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഏതായാലും അടുത്ത രണ്ടുമൂന്ന് വർഷങ്ങളിൽ ഒമാനിലേക്ക് പുതുതായി ജോലിക്കെത്തുന്നവരുടെ എണ്ണവും കുറയും. നിലവിൽ പല സ്കൂളുകളിലും മുതിർന്ന ക്ലാസുകളിൽ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇവ ഒഴിഞ്ഞുതന്നെ കിടക്കാനാണ് സാധ്യത. അതോടൊപ്പം നിലവിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പലർക്കും ഫീസടക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല.ധാരാളം പേർ ഫീസിളവിന് അപേക്ഷ നൽകിയിട്ടുമുണ്ട്. ഇതൊക്കെ മുന്നിൽ കണ്ട് ചെലവ് ചുരുക്കിയില്ലെങ്കിൽ പല സ്കൂളുകൾക്കും പിടിച്ചുനിൽക്കാൻ കഴിയാതെ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.