സൊഹാർ ബദർ അൽസമ ഹോസ്പിറ്റലിൽ നൂതന എം.ആർ.െഎ സ്കാനിങ്
text_fieldsമസ്കത്ത്: 'നൂതന സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിെൻറ ഭാഗമായി ആധുനിക എം.ആർ.െഎ സ്കാനിങ് മെഷീൻ (ജി.ഇ സിഗ്ന വോയേജർ 1.5 ടി) സൊഹാറിലെ ബദർ അൽ സമ ഹോസ്പിറ്റൽ ഒരുക്കി. മുൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ശൈഖ് അഹമ്മദ് അൽ ഗൊഫൈലി, സൊഹാർ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സലിം ബിൻ ഹമദ് അൽ കിന്ദി എന്നിവർ മുഖ്യാതിഥികളായി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡി.ജി.പി.എച്ച്.ഇ ഡയറക്ടർ ഡോ. നജാത്ത് മുഹമ്മദ് ഈസ അൽ സദ്ജാലി വിശിഷ്ടാതിഥിയായി.
ബദർ അൽസമ ഹോസ്പിറ്റലുകളുടെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസൻ, മൊയ്തീൻ ബിലാൽ, സി.ഇ.ഒ പി.ടി. സമീർ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ ജേക്കബ് ഉമ്മൻ, ബ്രാഞ്ച് തലവൻ മനോജ് കുമാർ, മെഡിക്കൽ ഡയറക്ടർ ഡോ. അസ്ഹർ ഇഖ്ബാൽ, ബ്രാൻഡിങ് തലവൻ ആസിഫ് ഷാ, ഡോക്ടർമാർ, നഴ്സുമാർ, അഡ്മിനിസ്േട്രറ്റീവ് ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു. പുതിയ എം.ആർ.ഐ സ്കാനിങ് മെഷീൻ ഉപയോഗിച്ച് കൃത്യമായി രോഗനിർണയത്തിന് ഉപയോഗിക്കാൻ പറ്റുമെന്നും സുൽത്താനേറ്റിൽ ഇത്തരത്തിലുള്ള സംവിധാനം ആദ്യത്തേതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.