പ്രതികൂല കാലാവസ്ഥ; സലാല വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി
text_fieldsസലാല: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി വിവിധ വിമാന സർവിസുകൾ വൈകി.
രാത്രി 9.55ന് മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സലാം എയർ (OV10) പുലർച്ചെ 12.26നാണ് പുറപ്പെട്ടത്. ഒമാൻ എയർ വിമാനങ്ങളും (WY3902, WY3922, WY3912), ഖത്തർ എയർവേയ്സും (QR1131) പുറപ്പെടാൻ വൈകി. വിമാനങ്ങൾ വൈകി എത്തിച്ചേർന്നതാണ് അവ പുറപ്പെടുന്നത് താമസിക്കാൻ കാരണമായത്. ഇതിനാൽ പല വിമാനങ്ങളും വഴി തിരിച്ചുവിടുകയും ചെയ്തു.
രാത്രി 11.45ന് ഫ്ലൈനാസ് വിമാനം കൃത്യസമയത്ത് എത്തിയതോടെയാണ് സാധാരണ നിലയിൽ സർവിസുകൾ പുനരാരംഭിച്ചത്. `പ്രതികൂല കാലാവസ്ഥ കാരണം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസുകൾ താൽക്കാലികമായി തടസ്സപ്പെട്ടിനാൽ സലാലക്കും മസ്കത്തിനും ഇടയിലുള്ള ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും കാലതാമസം നേരിട്ടതായും ഇതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.