ഈഡിസ് കൊതുകിനെ ചെറുക്കൽ; തൊഴിൽ മന്ത്രാലയവും മസ്കത്ത് മുനിസിപ്പാലിറ്റിയും കൈകോർക്കുന്നു
text_fieldsമസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിനെ ചെറുക്കാൻ തൊഴിൽ മന്ത്രാലയവും മസ്കത്ത് മുനിസിപ്പാലിറ്റിയും ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി ഈഡിസ് കൊതുകുകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് വർധിച്ചു വരുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് തൊഴിൽ മന്ത്രാലയം, പരിസ്ഥിതി, തൊഴിൽ ആരോഗ്യ വകുപ്പ് മുഖേന മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നിർണായക നടപടി സ്വീകരിച്ചു. കൊതുകുകളുടെ എണ്ണം എത്രയെന്ന് വിലയിരുത്തുന്നതിലും അവയുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ. തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ഉതകുന്ന സുരക്ഷിതവും ശുചിത്വവുമുള്ള പാർപ്പിട അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രാഥമിക ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.