എ.എഫ്.സി കപ്പ്: സീബ് ക്ലബ്മ ലേഷ്യയിലേക്കു തിരിച്ചു
text_fieldsമസ്കത്ത്: ഈ മാസം 22ന് ക്വാലാലംപുരിൽ നടക്കുന്ന എ.എഫ്.സി കപ്പ് 2022 ഫൈനല്‍ പോരാട്ടത്തിനായി സീബ് ക്ലബ് മലേഷ്യയിലേക്കു തിരിച്ചു. ബുകിത് ജലീല്‍ സ്റ്റേഡിയത്തില്‍ ഒമാന്‍ സമയം ഉച്ചക്ക് മൂന്നു മണി മുതൽ നടക്കുന്ന മത്സരത്തിൽ ക്വാലാലംപുര്‍ എഫ്.സിയാണ് എതിരാളികള്‍.
മസ്കത്തില് നടന്ന എ.എഫ്.സി വെസ്റ്റ് സോണ്‍ ഫൈനലില്‍ ബഹ്റൈന്‍ ക്ലബ് അല്‍ റഫയെ പരാജയപ്പെടുത്തിയാണ് സീബ് ക്ലബ് കലാശക്കളിയിലേക്ക് യോഗ്യത നേടിയത്. ഇന്റര്‍സോണ്‍ ഫൈനലില്‍ പി.എഫ്.സി സൊഗ്ഡിയാനയെ തോൽപിച്ചാണ് ക്വാലാലംപുര്‍ എഫ്.സി ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്.
സുൽത്താനേറ്റിൽനിന്ന് ആദ്യമായിട്ടാണ് ഒരു ടീം എ.എഫ്.സി കപ്പിന്റെ ഫൈനലിൽ കടക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ ഏഷ്യയിലെ വലിയ രണ്ടാമത്തെ ക്ലബ് ടൂര്‍ണമെന്റാണ് എ.എഫ്.സി കപ്പ്. കലാശക്കളിക്കൊരുങ്ങുന്ന സീബ് ക്ലബിന് ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയസീന് ബിന്‍ ഹൈതം അല്‍ സഈദ് ആശംസകള്‍ നേർന്നു. ടീമിന് പിന്തുണയുമായി നിരവധിപേർ വരും ദിവസങ്ങളിൽ മലേഷ്യയിലേക്കു തിരിക്കും.
ഒമാനില്‍നിന്ന് ആരാധകര്‍ക്ക് ക്വാലാലംപുരിലേക്ക് യാത്രാ സൗകര്യമൊരുക്കാന്‍ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന് യുവജന മന്ത്രി സയ്യിദ് തെയസീന് ബിന്‍ ഹൈതം അല്‍ സഈദ് നിര്‍ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.