18 മാസത്തിനു ശേഷം ഇന്ന് വെള്ളിയാഴ്ച പ്രാർഥന 360 മസ്ജിദുകൾക്ക് അംഗീകാരം
text_fieldsമസ്കത്ത്: 18 മാസത്തെ ഇടവേളക്കു ശേഷം ഒമാനിലെ വിശ്വാസികൾ ഇന്ന് വെള്ളിയാഴ്ച പ്രാർഥനക്ക് മസ്ജിദുകളിേലക്ക്. രാജ്യത്തെ 360 മസ്ജിദുകൾക്കാണ് ഒൗഖാഫ് മതകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രാർഥന നടത്താൻ അംഗീകാരം നൽകിയത്. ഇൗ മസ്ജിദുകളുടെ പേരു വിവര പട്ടിക മന്ത്രാലയം പുറത്തുവിട്ടു. േകാവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന നിബന്ധനയിലാണ് ജുമുഅക്ക് അനുമതി നൽകിയത്.
പ്രാർഥനക്കെത്തുന്നവർ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാവും. വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനാനുമതി. വാക്സിൻ എടുത്തതിെൻറ രേഖകൾ പ്രവേശന കവാടത്തിൽ കാണിക്കേണ്ടി വരും. ഇതില്ലാത്തവരെ മസ്ജിദുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ഉൾക്കൊള്ളാൻ കഴിയുന്നതിെൻറ പകുതി പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പ്രാർഥനക്കെത്തുന്നവർ സാമൂഹിക അകലം പാലിച്ചിരിക്കണം. പ്രാർഥനക്കെത്തുന്നവർ മാസ്കുകൾ ധരിക്കുകയും പ്രാർഥനക്ക് ആവശ്യമായ പായകൾ വിശ്വാസികൾ കൊണ്ടുവരുകയും വേണം. പ്രാർഥനക്കായി മസ്ജിദുകൾ തുറക്കുന്നതും അടക്കുന്നതും സമയബന്ധിതമായിരിക്കും.
കഴിഞ്ഞ വർഷം മാർച്ച് മുതൽ അടച്ചിട്ട മസ്ജിദുകൾ കർശന ഉപാധികളോടെ കഴിഞ്ഞ വർഷം നവംബറിലാണ് തുറന്നത്. അന്നു മുതൽ അഞ്ചു നേരത്തെ പ്രാർഥനകൾക്ക് മാത്രമായിരുന്നു അനുമതി. തുടക്കത്തിൽ 400 അധികം േപർക്ക് പ്രാർഥന നടത്താൻ അനുവാദമുള്ള മസ്ജിദുകൾക്ക്
മാത്രമാണ് മന്ത്രാലയം അനുവാദം നൽകിയത്. പ്രാർഥനക്ക് 15 മിനിറ്റ് മുമ്പ് മാത്രം മസ്ജിദുകൾ തുറക്കുകയും പ്രാർഥനക്ക് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മസ്ജിദുകൾ അടക്കുകയും ചെയ്തിരുന്നു.
ഇൗ വർഷാദ്യം നിയന്ത്രണങ്ങളിൽ ചെറിയ അയവ് വരുത്തിയെങ്കിലും വെള്ളിയാഴ്ച പ്രാർഥനക്ക് അനുവാദം ലഭിച്ചിരുന്നില്ല.
മസ്ജിദുകൾ വീണ്ടും വെള്ളിയാഴ്ച പ്രാർഥനക്കായി തുറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത്തരം ഒരവസ്ഥയിലേക്ക് എത്താൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നതായും വിശ്വാസികൾ പ്രതികരിച്ചു. സാധാരണ നമസ്കാരങ്ങൾക്ക് അനുവാദം ലഭിച്ചെങ്കിലും വെള്ളിയാഴ്ച പ്രാർഥനക്ക് അനുവാദം കിട്ടാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നാലും കഴിഞ്ഞ വർഷം മസ്ജിദ് തുറന്നത് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച പ്രാർഥനക്ക് മസ്ജിദുകളിൽ എത്തുകയും വെള്ളിയാഴ്ച പാലിക്കേണ്ട എല്ലാ ആചാരങ്ങളും പൂർണമായി പാലിക്കാറുണ്ടായിരുന്നുവെന്നും കണ്ണൂർ സ്വദേശി ബഷീർ പറഞ്ഞു. വെള്ളിയാഴ്ച പ്രാർഥനക്കായി മസ്ജിദുകൾ തുറക്കുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇന്നത്തെ പ്രാർഥനക്ക് കൂടുതൽ വിശ്വാസികൾ എത്താൻ സാധ്യതയുണ്ട്. കൂടുതൽ ആളുകൾ എത്തുേമ്പാൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കെപ്പടാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ അവസ്ഥയിൽ വളരെ ചുരുങ്ങിയ വിശ്വാസികൾക്ക് മാത്രമാണ്
മസ്ജിദുകളിൽ പ്രവേശിക്കാൻ കഴിയുക. അതിനാൽ സാമൂഹിക അകലം പാലിക്കുകയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നത് എല്ലാവർക്കും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.