ആഗാ ഖാൻ മ്യൂസിക്കൽ അവാർഡിന് ഇന്ന് തിരശ്ശീല വീഴും
text_fieldsമസ്കത്ത്: റോയൽ ഓപ്പറ ഹൗസ് മസ്കത്തിലെ ഹൗസ് ഓഫ് മ്യൂസിക്കൽ ആർട്സിൽ നടക്കുന്ന ആഗാ ഖാൻ മ്യൂസിക്കൽ അവാർഡിന് തിങ്കളാഴ്ച തിരശ്ശീല വീഴും. ആഗാ ഖാൻ ആർക്കിടെക്ചർ അവാർഡിന്റെ ഭാഗമായാണ് സംഗീത പുരസ്കാരം നൽകുന്നത്. ഈ മാസം 28 മുതൽ പുരസ്കാര ചടങ്ങുകൾ ആരംഭിച്ചിരുന്നു. മന്ത്രിമാരുടെ കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ജനറൽ സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സഈദിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ തബല വിദ്വാൻ സക്കീർ ഹുസൈൻ, 'പഷ്തൂൺ നാടോടിക്കഥകളുടെ രാജ്ഞി'എന്നറിയപ്പെടുന്ന പാകിസ്താന്റെ സർസംഗ, ടാൻസാനിയയിലെ യഹ്യ ഹുസൈൻ അബ്ദുല്ല തുടങ്ങിയവരാണ് അവാർഡ് ജേതാക്കളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒമാനി സംഗീത പൈതൃകത്തിനായുള്ള സേവനത്തിലെ മികവ് പരിഗണിച്ച് ഒമാനിലെ മുസല്ലം അൽ കാത്തിരിയെ പ്രത്യേക പുരസ്കാരത്തിനും ജൂറി തിരഞ്ഞെടുത്തിട്ടുണ്ട്. അഫെൽ ബോകൗം (മാലി), പെനി കാന്ദ്ര റിനി (ഇന്തോനേഷ്യ), അസിൻ ഖാൻ ലംഗ (ഇന്ത്യ), കൂംബെയ്ൻ മിന്റ് എലി വാരകനെ (മോറിത്താനിയ), ദൗദ് ഖാൻ സദോസായി (അഫ്ഗാനിസ്താൻ), സൗമിക് ദത്ത (യു.കെ), യാസമിൻ ഷാഹോസൈനി (ഇറാൻ) എന്നിവരാണ് മറ്റു വിജയികൾ.
മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, ദക്ഷിണേഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ കലാകാരന്മാരെ പിന്തുണക്കുകയും സംഗീത പൈതൃകം സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2019ലാണ് അവാർഡിന് തുടക്കമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.