വീണ്ടും 'ലോക്ഡൗൺ' ഉൗഹാപോഹങ്ങൾ
text_fieldsമസ്കത്ത്: ഒമാനിൽ പ്രതിദിന േകാവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും ദിനേന മരണനിരക്കുകൾ 40 കടക്കുകയും ചെയ്തതോടെ വീണ്ടും സമ്പൂർണ േലാക്ഡൗൺ വരാൻ സാധ്യതയുണ്ടെന്ന ഉൗഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. രോഗം പടരാനുള്ള പ്രധാനം കാരണം കല്യാണം അടക്കമുള്ള ചടങ്ങുകളിലെ ഒത്തുചേരലാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ വിലയിരുത്തിയിരുന്നു. ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഒരുമിച്ച് കൂടുന്നതിനും ശക്തമായ നിയന്ത്രണം ആവശ്യമാണെന്നും
അധികൃതർ വ്യക്തമാക്കിയിരുന്നു. മാളുകളിലും മറ്റും കൂടുതൽ പേർ പ്രവേശിക്കുന്നത് തടയുന്നതിെൻറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പ്രമോഷൻ, ഡിസ്കൗണ്ട് വിൽപനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ബലി പെരുന്നാൾ അവധിയും പെരുന്നാൾ തിരക്കും മുന്നിൽ കണ്ട് അധികൃതർ കർശന നടപടികൾ എടുക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. പെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി പുത്തനുടുപ്പുകൾക്കും പെരുന്നാൾ വിഭവങ്ങൾക്കുമായി ജനങ്ങൾ കുടുംബസമേതം പുറത്തിറങ്ങാൻ സാധ്യതയുണ്ട്. കോവിഡിെൻറ പുതിയ വകഭേദങ്ങൾ ഒമാനിൽ കണ്ടെത്തിയതും കർശന നടപടികൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ചെറിയ പെരുന്നാൾ സമയത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാൾ സമയത്തേക്കാൾ സാഹചര്യം രൂക്ഷമാണ്. ചെറിയ പെരുന്നാൾ സമയത്ത് ഇത്രയേറെ മരണങ്ങളോ പുതിയ രോഗികളോ ഉണ്ടായിരുന്നില്ല. ഇതൊെക്ക പരിഗണിക്കുേമ്പാൾ ബലിപെരുന്നാൾ അവധിക്കാലത്ത് നടപടി ശക്തമാക്കുമെന്നതിൽ സംശയമില്ല.
ബലിപെരുന്നാൾ ജൂലൈ 20 ന് ആവാൻ സാധ്യതയുള്ളതിനാൽ അതിന് മുമ്പ് തന്നെ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് പലരും കരുതുന്നു. പെരുന്നാൾ തിരക്ക് ഒഴിവാക്കാൻ ജൂലൈ എട്ട് മുതൽ ആരംഭിച്ച് ജൂലൈ 25 വരെ ലോക്ഡൗൺ നീളാനിടയുണ്ട്. അതിനിടെ വൈകീട്ട് നാല് മുതൽ പുലർച്ചെ നാല് വരെ സമ്പൂർണ ലോക്ഡൗണിെൻറ സാധ്യതയും ചിലർ പറയുന്നുണ്ട്. ഏതായാലും അടുത്തമാസം ആദ്യ പകുതിയോടെ കർശന നിയന്ത്രണങ്ങൾ വരുമെന്ന് ഉറപ്പാണ്.
അതോടെ ഇൗദ് ഗാഹുകളും മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരങ്ങളും ഇൗ വർഷവും നടക്കില്ലെന്ന് ഉറപ്പായി. പെരുന്നാളിെൻറ ഭാഗമായ ബലി അറുക്കലിനും മറ്റും കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.
പെരുന്നാൾ ചന്തകളും അതിെൻറ ഭാഗമായ മറ്റ് വ്യാപാരങ്ങളും ഇൗ പെരുന്നാളിനുണ്ടാവില്ല. പെരുന്നാൾ നമസ്കാരവും മറ്റും വീടുകളിൽ തന്നെ നടത്തേണ്ടി വരും. അതിനാൽ ആഘോഷങ്ങളില്ലാത്ത നാലാമത്തെ പെരുന്നാളാവും ഇൗ വരുന്ന ബലി പെരുന്നാളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.