അഗര്‍ നോണ്‍ റസിഡന്റ്സ് അസോസിയേഷന് കേരള ഓണാഘോഷം
text_fieldsമസ്കത്ത്: അഗര്‍ നോണ്‍ റസിഡന്റ്സ് അസോസിയേഷന് കേരളയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണവും സംഘടനയുടെ ഒന്നാം വാര്‍ഷികവും ആഘോഷിച്ചു.
ഓമനി പൗരപ്രമുഖന്‍ സൈദ് ഉബൈദ് അല്‍ ദര്‍മാക്കി ഉദ്ഘാടനം ചെയ്തു. സംഘടന സെക്രട്ടറി നിഷാദ് എടപ്പാൾ അധ്യക്ഷതവഹിച്ചു. അംഗങ്ങളുടെ കുട്ടികളുടെ വിപുലമായ രീതിയിലുള്ള കലാപരിപാടിയും സുഹാര്‍ അമ്മ ഡാന്‍സിങ് സ്കൂളിലെ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
കമ്പവലി, കസേരകളി അടക്കമുള്ള കായിക മത്സരങ്ങളും മാവേലിയുടെ വരവും ചടങ്ങിന് മാറ്റുകൂട്ടി. ഒമാനില്‍ 30 വര്‍ഷം പൂര്‍ത്തീകരിച്ച പ്രവാസികളെ ആദരിച്ചു. 1000ഓളം പേര്‍ക്ക് വിപുലമായ രീതിയിലുള്ള സദ്യയും ഒരുക്കിയിരുന്നു. കലാകാരന്മാര്ക്ക് സമ്മാനങ്ങളും നല്കി. ഭദ്രന്, ഷാനി, റിജോ, മനോജ്, സജീവ്, റസാഖ് കളത്തില്‍, നിധിന് നാരായണന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. പ്രസിഡന്റ് ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.