Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബഹിരാകാശ രംഗത്ത്​...

ബഹിരാകാശ രംഗത്ത്​ ഇന്ത്യ-ഒമാൻ സഹകരണത്തിന്​ ധാരണ

text_fields
bookmark_border
ബഹിരാകാശ രംഗത്ത്​ ഇന്ത്യ-ഒമാൻ സഹകരണത്തിന്​ ധാരണ
cancel
camera_alt

ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സൗദ്​ ബിൻ ഹമൂദ്​ അൽ മവാലി ഐ.എസ്.ആർ.ഒ ആസ്ഥാനം സന്ദർശിക്കുന്നു

മസ്കത്ത്​: ബഹിരാകാശ രംഗത്ത്​ ഇന്ത്യയും ഒമാനും സഹകരിച്ച് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്​ഘാടനം ചെയ്തു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സൗദ്​ ബിൻ ഹമൂദ്​ അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ​ഐ.എസ്.ആർ.ഒ (ഇസ്രോ) ആസ്ഥാനത്തെ സന്ദർശനത്തിലാണ്​ സുപ്രധാന ചുവടുവെപ്പിന്​ തുടക്കമായത്​. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും ​ഐ.എസ്.ആർ.ഒയും സംയുക്​തമായി നടപ്പാക്കുന്ന പദ്ധതികളുടെ​ തുടക്കമായാണ്​ പുതിയ സംവിധാനം ഉദ്​ഘാടനം ചെയ്തിരിക്കുന്നത്​.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും പദ്ധതികളും നേരിട്ട്​ മനസ്സിലാക്കാനായിരുന്നു സന്ദർശനം​. ​ഐ.എസ്.ആർ.ഒ ചെയർമാൻ എസ്​. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്​ധരുമായും സഹകരണത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും സാധ്യതകൾ മന്ത്രി ചർച്ച ചെയ്തു.

ഭൗമ നിരീക്ഷണ പ്ലാറ്റ്ഫോം ​ഐ.എസ്.ആർ.ഒ വികസിപ്പിച്ച് ഒമാന് സമ്മാനിച്ചതാണ്​. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും ഡാറ്റയും ഉൾപ്പെടുന്നതാണ്​ പ്ലാറ്റ്​ഫോം. കൃഷി, ജലം, മത്സ്യബന്ധനം, ഗതാഗതം, പ്രകൃതി ദുരന്ത നിവാരണം, നഗരവികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ വികസന മേഖലകളുടെ ഉപയോഗത്തിന് ഇത് ലഭ്യമാക്കാനാണ്​ ലക്ഷ്യമിടുന്നത്​. സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിങ് സെന്ററും സന്ദർശിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയാറെടുപ്പിനായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്‌സ്യൂളിൽ നിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട്​ കാണുകയും ചെയ്തു.

ബഹിരാകാശ വ്യവസായത്തിൽ വിദഗ്ധരായ നിരവധി ഇന്ത്യൻ കമ്പനികളും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മേഖലയിലെ ചില വളർന്നുവരുന്ന ഇന്ത്യൻ കമ്പനികളും പ​ങ്കെടുത്ത സംയുക്ത യോഗവും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. ഒമാനി വിപണിയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം കമ്പനികളുടെ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ വിശദീകരിക്കുകയും ചെയ്​തു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്​തമായ ഇന്ത്യയും ഒമാനും തമ്മിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ സഹകരണത്തിന്​ സന്ദർശനം ഉപകാരപ്പെടുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroIndia Oman Agreement
News Summary - Agreement for India-Oman cooperation in the field of space
Next Story