കൃഷിക്കൂട്ടം വിത്ത് വിതരണം നടത്തി
text_fieldsസുഹാർ: ഒമാൻ കൃഷിക്കൂട്ടം സുഹാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള വിത്ത് വിതരണം സെല്ലാൻ പാർക്കിൽനടന്നു.
സുഹാർ ഏരിയ ഒമാൻ കൃഷികൂട്ടം പ്രവർത്തകരായ റെജി വിശ്വനാഥൻ നായർ, ഹാഷിഫ് മുഹമ്മദ്, ബിജു പി പോൾ, അസീസ് ഹാഷിം (ചീക്ക) എന്നിവർ നേതൃത്വം നൽകി
ഒമാൻ കൃഷിക്കൂട്ടം മസ്കത്ത് ഘടകത്തിൽ നിന്ന് കൊണ്ടുവന്ന പലതരം വിത്തുകളാണ് വിതരണം ചെയ്തത്.
അൽ ശിബ്ലി നാഷണൽ ഫൗണ്ടേഷൻ കമ്പനി ചെയർമാൻഅലി ഷിബിലി വിത്ത് വിതരണത്തിന്റെ ഉദ്ഘടനം നിർവഹിച്ചു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സുഹാറിലെ പഴയകാല കൃഷികൂട്ടുകാരൻ അസീസ് ഹാഷിം (ചീക്കയുടെ) തിരിച്ചു വരവ് ഏവരിലും സന്തോഷം ഉണ്ടാക്കി. വരും ദിവസങ്ങളിൽ, ലഭിക്കുന്ന അവസരങ്ങളിൽ ഒത്തു ചേരുവാനും കൃഷി അറിവുകൾ പരസ്പരം കൈമാറുവാനും കൂടുതൽ പേരിലേക്ക് കൃഷിയുടെ സന്ദേശം എത്തിക്കുവാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.