Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കൃഷിഭൂമി...

ഒമാനിൽ കൃഷിഭൂമി വർധിക്കുന്നു

text_fields
bookmark_border
ഒമാനിൽ കൃഷിഭൂമി വർധിക്കുന്നു
cancel

മ​സ്​​ക​ത്ത്: ഒ​മാ​നി​ൽ കൃ​ഷി​ഭൂ​മി​യു​ടെ അ​ള​വ്​ ഒാ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ 2.62 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ്​ കൃ​ഷി ന​ട​ന്ന​ത്. 2018ൽ 2.59 ​ല​ക്ഷം ഏ​ക്ക​ർ ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഉ​ൽ​പാ​ദ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 30.18 ല​ക്ഷം ട​ൺ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള​തി​ൽ റെ​ക്കോ​ഡ്​ ഉ​ൽ​പാ​ദ​മാ​ണ്​ ഇ​ത്. ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ന്നു​കാ​ലി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ​ക​ളാ​ണ് ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. മൊ​ത്തം 1.19 ല​ക്ഷം ഏ​ക്ക​റി​ലാ​ണ്​ ഇൗ ​കൃ​ഷി ന​ട​ക്കു​ന്ന​ത്. മൊ​ത്തം 16.98 ല​ക്ഷം ക​ന്നു​കാ​ലി തീ​റ്റ​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്.

പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ്​ ര​ണ്ടാ​മ​ത്. 77,510 ഏ​ക്ക​ർ സ്ഥ​ല​ത്തു​നി​ന്ന്​ 4.68 ല​ക്ഷം ട​ൺ പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ൽ​​പാ​ദി​പ്പി​ച്ച​ത്. 55,121 ഏ​ക്ക​റി​ലാ​ണ്​ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ക്കു​ന്ന​ത്. 8.25 ല​ക്ഷം ട​ൺ പ​ച്ച​ക്ക​റി​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ച​ത്. 10,265 ഏ​ക്ക​റി​ൽ ധാ​ന്യ​വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്ന് 25,483 ട​ൺ ധാ​ന്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്​ ഇൗ​ന്ത​പ്പ​ന​ക​ളാ​ണ്. 60,434 ഏ​ക്ക​റി​ലാ​ണ്​ ഇൗ​ന്ത​പ്പ​ന​ക​ളു​ള്ള​ത്. 3.76 ല​ക്ഷം ട​ൺ ഇൗ​ത്ത​പ്പ​ഴ​മാ​ണ് ഒ​രു വ​ർ​ഷം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 3623 ഏ​ക്ക​റി​ൽ മാ​വു​ക​ളു​മു​ണ്ട്. വ​ർ​ഷ​ത്തി​ൽ 16,006 ട​ൺ മാ​ങ്ങ ഒ​മാ​നി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ത​ക്കാ​ളി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്യു​ന്ന പ​ച്ച​ക്ക​റി. 6091 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി. ക​ഴി​ഞ്ഞ വ​ർ​ഷം 2,01,293 ട​ൺ വി​ള​വാ​ണ്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AgriculturalOmangulf newsoman news
Next Story