തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ കൃത്യമായി പ്രവചിച്ച് അഹമ്മദ് പറമ്പത്ത്
text_fieldsമസ്കത്ത്: എക്സിസ്റ്റ് പോളുകളും പ്രവചനങ്ങളും അമ്പേ പരാജയപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് ഫലം ഏറേക്കുറെ കൃത്യമായി പ്രവചിച്ചു മസ്കത്തിലെ അഹമ്മ്ദ് പറമ്പത്ത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസമാണ് സാമൂഹിക മാധ്യമത്തിലൂടെ വിഡിയോയായി പോസ്റ്റിയത്. സംസ്ഥാന തലത്തിൽ സീറ്റുകളുടെ എണ്ണത്തിൽ നടത്തിയ നിരീക്ഷണത്തിൽ ഏറ്റക്കുറച്ചിൽ വന്നെങ്കിലും മൊത്തം സീറ്റുകളുടെ എണ്ണം ഏറെക്കുറെ കൃത്യമായിരുന്നു. എൻ.ഡി.എ മുന്നണിക്ക് 292ഉം ഇൻഡ്യ മുന്നണിക്ക് 228 ഉം കിട്ടുമെന്നാണ് അഹമ്മ്ദ് പറമ്പത്ത് പ്രവചിച്ചത്.
കേരളത്തിൽ എൻ.ഡി.എക്ക് സീറ്റൊന്നും ലഭിക്കില്ല എന്നായിരുന്നു അഹമ്മദിന്റെ പ്രവചനം. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകൂടി നഷ്ടപ്പെട്ട് ഇൻഡ്യ മുന്നണി തൂത്തുവരുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.
നേരത്തേ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പും എല്ലാം ഏറെക്കുറെ കൃത്യമായി തന്നെ അഹമ്മദ് പറമ്പത്ത് പ്രവചിച്ചിട്ടുണ്ട് . കൃത്യമായി ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവാചിക്കാൻ കഴിയുന്നതെന്നാണ് അഹമ്മ്ദ് പറമ്പത്ത് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.