എ.ഐ ടാലന്റ്സ് മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടാലന്റ്സ് മത്സരത്തിൽ വിജയികളായവർക്ക് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
ഒമാനി ഇന്റലക്ച്വൽ പ്രോപ്പർട്ടി അസോസിയേഷന്റെയും വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെയും (ഡബ്ല്യു.ഐ.പി.ഒ) സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
കൃത്രിമ നിർമിത ബുദ്ധി, ഡേറ്റ വിശകലനം തുടങ്ങിയവയിൽ ഗവേഷണം നടത്താൻ ആറു മുതൽ 12 ഗ്രേഡുകളിലെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മത്സരത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, ഭക്ഷ്യസുരക്ഷ, വിഭവ സംരക്ഷണം എന്നിവയിലെ നൂതന പ്രവണതകൾ പ്രോത്സാഹിപ്പിക്കാനും പരിപാടിയിലൂടെ ഉദ്ദേശിച്ചിരുന്നു.
ഒമാനി അസോസിയേഷൻ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അലി ബിൻ ഖമീസ് അൽ അലവി സംസാരിച്ചു. വിജയിച്ച ആദ്യ 10 പ്രോജക്ടുകൾക്ക് കാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.