സുഹാറിൽ നിന്നുള്ള എയർ അറേബ്യയുടെ ഇന്ത്യൻ സർവിസ് നിർത്തുന്നു
text_fieldsസുഹാർ: സുഹാറിൽനിന്ന് കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള എയർ അറേബ്യയുടെ സർവിസ് നിർത്തലാക്കുന്നു. സുഹാർ, ബുറൈമി, ബാത്തിന മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു സുഹാറിൽനിന്ന് ഷാർജ വഴി കേരളത്തിലേക്കും ഇന്ത്യയുടെ മറ്റു വിമാനത്താവളങ്ങിലേക്കുമുള്ള എയർ അറേബ്യയുടെ സർവിസ്. ഈ സർവിസിന് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് സർവിസ് നിർത്തലാക്കിയ വിവരം കിട്ടിയിരിക്കുന്നത്. പകരം ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ ലഭിക്കുകയോ അെല്ലങ്കിൽ മസ്കത്ത് വഴി റീ ഷെഡ്യൂൾ ചെയ്ത് ടിക്കറ്റ് നൽകുകയോ ചെയ്തേക്കാം എന്നാണ് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വ്യക്തമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഷാർജയിൽ രണ്ടു മണിക്കൂർ ഇരിക്കേണ്ടിവന്നാൽപോലും ഈ യാത്ര പ്രവാസികൾക്ക് വലിയ ഗുണമായിരുന്നു. ടിക്കറ്റ് ചാർജിലും ലഗേജ് കൊണ്ടുപോകുന്നതിലും വലിയ പ്രയാസമില്ലാതെ യാത്ര ചെയ്യാനാകും എന്നതായിരുന്നു പ്രത്യേകത.ബുറൈമി, അഖർ, ഷിനാസ് ഫലജ്, സുഹാർ, സഹം, ഖാബൂറ എന്നിവിടങ്ങളിലുള്ളവർക്ക് മസ്കത്ത് എയർപോർട്ടുകളിലേക്ക് യാത്രചെയ്യാൻ രണ്ടുമണിക്കൂർ എങ്കിലും എടുക്കും. എന്നാൽ, അരമണിക്കൂർകൊണ്ട് സുഹാർ എയർപോർട്ടിൽ എത്താനാകും.
സുഹാർ പോർട്ട് പ്രവർത്തനമായതോടെ യാത്രക്കാർ വർധിച്ചിരുന്നു. നിരവധി പേരുടെ യാത്ര പ്രശ്നത്തിന് വലിയ ഒരു സഹായമായിരുന്നു സുഹാർ എയർപോർട്ടും എയർ അറെബ്യയുടെ സർവിസുകളും. ഈ മാസം 20 മുതൽ സർവിസ് ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.