വിമാന ടിക്കറ്റ് നിരക്ക് വർധന: കേന്ദ്രം ഇടപെടണം –സോഷ്യൽ ഫോറം
text_fieldsമസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന യാത്രവിലക്ക് ഒമാൻ നീക്കിയതോടെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് സോഷ്യൽ ഫോറം ഒമാൻ പ്രസ്താവനയിൽ അറിയിച്ചു.
മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ ചെറിയ വരുമാനക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ് നിരക്കുവർധന. 300 റിയാലിനും മുകളിലേക്ക് വരെ ടിക്കറ്റ് നിരക്ക് വർധിച്ചുകഴിഞ്ഞു.
ഗൾഫ് സെക്ടറിലേക്ക് അധിക വിമാനങ്ങൾ അനുവദിച്ച് ടിക്കറ്റ് നിരക്ക് കുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും, ജനപ്രതിനിധികളും അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സോഷ്യൽ ഫോറം ഒമാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്ക് വർധന: പ്രവാസികൾ നിരാശയിൽ
മസ്കത്ത്: ഒമാനിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ കടുത്ത നിരാശയിലാണെന്ന് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിരക്ക് വർധന പ്രതികൂലമായി ബാധിക്കും. പ്രവാസികൾ അനുഭവിക്കുന്ന ഈ ദുരവസ്ഥക്ക് പരിഹാരം കാണാതെ മൗനമവലംബിക്കുകയാണ് ബന്ധപ്പെട്ടവരെന്നും അസോസിയേഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.