വീണ്ടും വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: വൈകിപ്പറക്കല്‍ ആവര്‍ത്തിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തില്‍നിന്നും വ്യാഴാഴ്ച രാവിലെ 7.35ന് കണ്ണൂരിലേക്ക് പോകേണ്ട ഐ.എക്സ് 711 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തേക്കുള്ള വിമാനവും രണ്ട് മണിക്കൂർ വൈകി.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണം വിമാനങ്ങള്‍ റദ്ദാക്കുകയും പലരുടെയും യാത്ര മുടങ്ങുകയും ജോലി നഷ്ടപ്പെടുകയുമൊക്കെ കഴിഞ്ഞ ശേഷം യാത്ര സര്‍വിസുകള്‍ സാധാരണ നിലയിലേക്ക് വന്നുവെന്ന് കരുതിയിരിക്കവേയാണ് വീണ്ടും എക്സ്പ്രസിന്റെ വൈകിപ്പറക്കല്‍. നാട്ടില്‍നിന്നും എത്തേണ്ട വിമാനം താമസിച്ചതിനാലാണ് മസ്കത്തില്‍നിന്നും പോകേണ്ട വിമാനം വൈകാനിടയായത് എന്നാണ് പറയപ്പെടുന്നത്.
ഇടക്കിടെ ഷെഡ്യൂളുകള്‍ വൈകുന്നത് എക്സ്പ്രസിനോടുള്ള അവശേഷിക്കുന്ന വിശ്വാസം പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബുധനാഴ്ച കോഴിക്കോട്-മസ്കത്ത് സർവിസും തിരിച്ചുള്ള വിമാനവും റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.