Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്​-കണ്ണൂർ...

മസ്കത്ത്​-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​

text_fields
bookmark_border
മസ്കത്ത്​-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ  റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​
cancel

മസ്കത്ത്​: മസ്കത്ത്​-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​. ശനിയാഴ്ച രാവിലെ 6.45ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ട്​ 8.45ന്​ മസ്കത്തിൽ എത്തുന്ന ഐ.എക്സ്​ 0713 വിമാനവും മസ്കത്തിൽനിന്ന്​ രാവിലെ 9.45ന്​ പു​റപ്പെട്ട്​ ഉച്ച കഴിഞ്ഞ്​ 2.40ന്​ കണ്ണൂരിൽ എത്തുന്ന ഐ.എക്സ്​ 0714 വിമാനവുമാണ്​ റദ്ദാക്കിയിരിക്കുന്നത്​.

ഇത്​ സംബന്ധിച്ചുള്ള അറിയിപ്പ്​ എയർ ഇന്ത്യ എകസ്​പ്രസ് അധികൃതർ യാത്രക്കാർക്ക്​ നൽകി​. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ സർവിസ്​ മുടക്കുന്നത്​​ പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്ര ദുരിതമാണ്​ പ്രവാസലോകത്തിന്​ സമ്മാനിക്കുന്നത്​. വെള്ളിയാഴ്ച മസ്കത്ത്​-കോഴിക്കോട്ട്​ റൂട്ടിലും ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.

ഇതിനുപിന്നാ​ലെയാണ്​ ശനിയാഴ്ചയും വിമാനം റദ്ദാക്കിയുള്ള അറിയിപ്പ്​ യാത്രക്കരെ തേടി എത്തിയിരിക്കുന്നത്​. യാത്ര ദുരിതത്തിന്​ അറുതിവരുത്താൻ സർക്കാർ തലത്തിൽനിന്നുള്ള ഇടപ്പെടലുകൾ ഉണ്ടാക​ണമെന്നാണ്​ പ്രവാസികൾ പറയുന്നത്​. എക്​സ്​പ്രസിന്‍റെ നിരുത്തരാവദിത്വ സമീപനംമൂലം സാധാരണക്കാരായ യാത്രക്കാരും കുറഞ്ഞ ദിവസത്തിന്​ അവധിക്കുപോകുന്നവരുമാണ്​ ഏറെ വലയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Express
News Summary - Air india Express Flight cancellation
Next Story