വായു മർദത്തിൽ വ്യത്യാസം; എയർഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി
text_fieldsമസ്കത്ത്: സാേങ്കതിക തകരാറിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഞായറാഴ്ച പുലർച്ചെ കോഴിക്കോേട്ടക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇറക്കിയത്. വിമാന കാബിനിലെ വായു മർദത്ത ിൽ വ്യത്യാസം വന്നതാണ് കാരണമെന്ന് കരുതുന്നു.
വിമാനത്തിനുള്ളിലെ മർദ വ്യത്യാസം മൂലം നാലു യാത്രക്കാരുടെ മൂ ക്കിൽ നിന്ന് രക്തം വന്നു. യാത്രക്കാർക്ക് കടുത്ത തലവേദയും ചെവി വേദനയും അനുഭവപ്പെടുകയും ചെയ്തു. പറന്നുയർന്ന് അര മണിക്കൂറിന് ശേഷമാണ് സഹിക്കാൻ കഴിയാത്ത ചെവിവേദനയും തലവേദയും ഉണ്ടായതെന്ന് യാത്രക്കാരനായ ഫൈസൽ പറഞ്ഞു. പിന്നീടാണ് തെൻറയടക്കം വസ്ത്രത്തിൽ രക്തം കണ്ടത്. ഇതോടെ പലരും പരിഭ്രാന്തിയിലായി.
യാത്രക്കാർക്ക് അസ്വസ്ഥതകൾ വർധിച്ചപ്പോൾ തന്നെ വിമാനം തിരിച്ചുപറക്കുകയാണെന്ന് അറിയിപ്പ് നൽകിയിരുന്നു. വിമാന ജീവനക്കാർ ഫസ്റ്റ്എയിഡ് മെഡിസിൻ നൽകുകയും ചെയ്തു. തിരിച്ച് മസ്കത്തിലിറക്കിയ ശേഷം ഒരു മണിക്കൂർ യാത്രക്കാർ വിമാനത്തിനുള്ളിലിരുന്നു. തുടർന്നാണ് ടെർമിനലിലേക്ക് മാറ്റിയത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ടവർക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. സാേങ്കതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാൻ സമയം ഉച്ചക്ക് 12.45ന് വിമാനം വീണ്ടും പുറപ്പെടുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.