എയർ ഇന്ത്യയിൽ നടക്കുന്നത് കറക്കി കുത്തലോ, തിരുകി കയറ്റലോ?
text_fieldsമസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള 18 സർവീസുകൾ അവസാനിക്കുേമ്പാൾ എയർ ഇന്ത്യയുടെ ടിക്കറ്റ് വിതരണത്തിനെതിരെ കൂടുതൽ പരാതികൾ. എംബസി നൽകുന്ന പട്ടികയിൽ എയർ ഇന്ത്യ കറക്കി കുത്തലോ അല്ലെങ്കിൽ തിരുകി കയറ്റലോ ആണ് നടത്തുന്നതെന്ന് ടിക്കറ്റ് അന്വേഷിച്ച് റൂവിയിലെ എയർഇന്ത്യ ഒാഫീസിൽ പോയി നിരാശരായി മടങ്ങിയവർ പറയുന്നു. എംബസി അറിയിപ്പ് ലഭിച്ച ശേഷം എയർ ഇന്ത്യയിൽ നിന്ന് അനക്കമൊന്നും കാണാതിരുന്നതിനെ തുടർന്നാണ് പലരും ഒാഫീസിൽ എത്തിയത്. എംബസിയുടെ മെയിൽ കാട്ടി കൊടുത്തപ്പോൾ അത് തങ്ങൾക്ക് അറിയില്ലെന്നും എംബസിയിൽ പോയി അന്വേഷിക്കാനുമാണ് മറുപടി ലഭിച്ചത്.
ടിക്കറ്റെടുക്കാൻ എയർ ഇന്ത്യയുടെ വിളിയും കാത്ത് ആഴ്ചകളായി ഇരിക്കുന്നവർ മസ്കത്തിന് പുറത്തുമുണ്ട്. അർഹരായ പലർക്കും അവസരം നിഷേധിക്കപ്പെടുേമ്പാൾ അനർഹരായവർ നാടുപിടിച്ചതായും ആക്ഷേപമുയരുന്നുണ്ട്. ഇവരിൽ പലരും അവസാന നിമിഷമാണ് ടിക്കറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ടിക്കറ്റ് ലഭിക്കാത്തതിനെ കുറിച്ച് പരാതിപ്പെട്ടവരോട് അന്തിമ യാത്രക്കാരുടെ പട്ടിക എയർഇന്ത്യയാണ് തയാറാക്കുന്നതെന്നാണ് എംബസിയിൽ നിന്ന് പറഞ്ഞത്. എയർ ഇന്ത്യയിലുള്ളവർ പറയുന്നത് എംബസിയാണ് യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതെന്നുമാണ്. എംബസി പട്ടികയിൽ ഉള്ളവർക്ക് വിമാന സർവീസിെൻറ തലേ ദിവസം വിളിക്കുന്നതാണ് എയർഇന്ത്യയുടെ ഒരു കലാപരിപാടി. ബാത്തിനയും ദാഖിലിയയുമടക്കം വിദൂര സ്ഥലങ്ങളിൽ ഉള്ളവരെയാണ് പലപ്പോഴും ഇങ്ങനെ വിളിക്കുക. ഒന്നും രണ്ടും മണിക്കൂർ സമയത്തിനുള്ളിൽ റൂവിയിലെ
ഒാഫീസിലെത്തി ടിക്കറ്റ് വാങ്ങാനാകും നിർദേശിക്കുക. റൂവിയിലും പരിസരത്തുമുള്ള ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പാസ്പോർട്ട് കോപ്പിയും പണവും അയച്ചുകൊടുത്ത് ഒാഫീസിൽ അവർ ഒാടിയെത്തുേമ്പാഴേക്കും ടിക്കറ്റ് തീർന്നതായി പറഞ്ഞ് തിരിച്ചുവിടുകയും ചെയ്യും. വിളിച്ചില്ലെന്ന പരാതി ഒഴിവാക്കുന്നതിന് ഒപ്പം ടിക്കറ്റ് ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കുകയുമാണ് ഇതിെൻറ ലക്ഷ്യമെന്നാണ് ആക്ഷേപം. എയർഇന്ത്യ ഒാഫീസ് കേന്ദ്രീകരിച്ചുള്ള ചില സാമൂഹിക പ്രവർത്തകർ അനാവശ്യ ഇടപെടലുകൾ നടത്തുന്നതായി നേരത്തേ ആക്ഷേപമുയർന്നിരുന്നു.മൂത്രത്തിൽ കല്ലിന് ചികിത്സക്കായി നാട്ടിൽ പോകാൻ രജിസ്റ്റർ ചെയ്ത സഹമിൽ താമസിക്കുന്ന കണ്ണൂർ ധർമ്മടം സ്വദേശി നവീൻ ഇങ്ങനെ ടിക്കറ്റ് നഷ്ടമായ ഒരാളാണ്. നവീന് ഒപ്പം ഭാര്യയും രണ്ട് കുട്ടികളുമാണ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ മെയ് 15നാണ് 22നുള്ള വിമാനത്തിൽ ചാൻസ് ഉണ്ടെന്ന് പറഞ്ഞ് നവീന് ആദ്യമായി മെയിൽ ലഭിക്കുന്നത്. എന്നാൽ എയർ ഇന്ത്യ വിളിച്ചില്ല. മൂന്നാം തീയതിയിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒരു അനക്കവും ഇല്ലാതായതോടെ ആ പ്രതീക്ഷയും കൈവിട്ടു. എന്നാൽ രണ്ടാം തീയതി വൈകുന്നേരം 6.17ഒാടെ എയർഇന്ത്യയിൽ നിന്ന് വിളിച്ച മലയാളി ജീവനക്കാരൻ ഒരു മണിക്കൂറിനുള്ളിൽ റൂവിയിലെത്തി ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. സഹമിലാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. എന്നാൽ വൈകാതെ തന്നെ ടിക്കറ്റെടുക്കാൻ ആളെ സംഘടിപ്പിക്കാൻ സാധിച്ചു. 6.47ന് ഇൗ വിവരം എയർഇന്ത്യ ഒാഫീസിൽ അറിയിക്കുകയും 7.20ഒാടെ ആൾ അവിടെയെത്തുകയും ചെയ്തെങ്കിലും ടിക്കറ്റ് തീർന്നതായ മറുപടിയാണ് ലഭിച്ചത്. പിറ്റേ ദിവസം എയർഇന്ത്യ ഒാഫീസിൽ വിളിച്ചപ്പോൾ വേണമെങ്കിൽ ഒരുടിക്കറ്റ് നൽകാമെന്നായിരുന്നു മറുപടി. രണ്ടാം തീയതി ഉച്ചക്കെങ്കിലും അറിയിച്ചിരുന്നെങ്കിൽ റൂവിയിൽ എത്തി ടിക്കറ്റ് എടുക്കാമായിരുന്നെന്ന് നവീൻ പറയുന്നു. ഒന്നരമാസമായി വേദന സഹിച്ച് ജീവിക്കുന്ന ഇദ്ദേഹം അടുത്ത ഷെഡ്യൂളിലെങ്കിലും നാടണയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
സിനാവിൽ നിന്നുള്ള കൊല്ലം സ്വദേശിനിക്കും ഹോട്ടൽ പൂട്ടിയതിനെ തുടർന്ന് നാലുമാസമായി ദുരിതകയത്തിലുള്ള കോഴിക്കോട് വടകര സ്വദേശികളായ മൂന്ന് പേർക്കും എംബസിയിൽ നിന്നുള്ള വിളി കിട്ടി രണ്ടാഴ്ചയിലധികം കഴിഞ്ഞിട്ടും എയർഇന്ത്യയുടെ വിളി ഇതുവരെ ലഭിച്ചിട്ടില്ല. അൽ ഖുവൈറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനും സമാന അനുഭവമുള്ളയാളാണ്. മുപ്പതിനോ നാലാം തീയതിയോ ഉള്ള വിമാനത്തിൽ പരിഗണിക്കുമെന്നാണ് ഇദ്ദേഹത്തെ എംബസി അറിയിച്ചത്. എന്നാൽ രണ്ടാം തീയതിയും മൂന്നാം തീയതിയും എയർഇന്ത്യ ഒാഫീസിൽ എത്തിയ ഇദ്ദേഹത്തോട് ലിസ്റ്റിൽ പേരില്ലെന്നാണ് പറഞ്ഞത്. എംബസി അയച്ച മെയിൽ കാണിച്ചുകൊടുത്തപ്പോൾ കൈമലർത്തി. മൂന്ന് മാസത്തോളമായി ജോലിയും വരുമാനവുമില്ലാതെ റൂമിൽ കഴിയുന്ന ഇദ്ദേഹം ഹൃദയശസ്ത്രക്രിയക്ക് ശേഷം മരുന്ന് കഴിക്കുന്നയാളാണ്. മരുന്നുകൾക്ക് ഇവിടെ വില കൂടുതലായതിനാൽ കൈയിലുള്ള നീക്കിയിരുപ്പ് തീരുന്നതിന് മുമ്പ് എങ്ങനെയെങ്കിലും നാടുപറ്റിയാൽ മതിയെന്നാണ് ഇദ്ദേഹത്തിെൻറ ആഗ്രഹം.
എയർഇന്ത്യ കാൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നിരവധി തവണ ഒാഫീസ് കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് റൂവിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയും പറയുന്നു. കുടുംബത്തെ നാട്ടിലയക്കുന്നതിനാണ് എംബസിയിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഘട്ടങ്ങളിലെ സർവീസ് നടന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ടിക്കറ്റിെൻറ വിവരമറിയാൻ എത്തിയത്. ഇവരിൽ പലരെയും ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞ് മടക്കുന്നത് കാണാമായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു. ഇതിനിടയിലെത്തുന്ന ചിലർക്ക് വലിയ ചോദ്യം ചെയ്യലുകളില്ലാതെ ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
നിരവധി പേർ സമാന പരാതി സാമൂഹിക മാധ്യമങ്ങളിൽ ചൂണ്ടികാട്ടുന്നുണ്ട്. എംബസി തെരഞ്ഞെടുക്കുന്ന യാത്രക്കാരുടെ പട്ടിക പുറത്തുവിടുന്നതിലൂടെ മാത്രമേ ഇൗ പ്രശ്നത്തിന് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പട്ടികയിൽ അനർഹർ അടക്കം ഉൾപ്പെട്ടിട്ടുണ്ടോയെന്നതും ഇതു വഴി അറിയാൻ കഴിയും. എങ്ങനെയെങ്കിലും നാടണയണമെന്ന തങ്ങളുടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.