മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഗതാഗത വാർത്താവിനിമയ മന്ത്രാലയം വിണ്ടും പരിശോധിക്കുന്നു. പദ്ധതിയുടെ സാധ്യതാപഠനം നടത്തുന്നതിനായി കൺസൽട്ടൻസിയെ നിയമിക്കാൻ ഖസബിൽ നടന്ന മന്ത്രാലയം ഉദ്യോഗസ്ഥരുടെയും പ്രാദേശിക അധികാരികളുടെയും പ്രാഥമിക യോഗം തീരുമാനിച്ചു. ഗവർണറേറ്റിലെ വിവിധ റോഡ് നിർമാണ, വാർത്താവിനിമയ പദ്ധതികളും മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയുടെ അധ്യക്ഷതയിൽ ഖസബ് ഹോട്ടലിൽ നടന്ന യോഗം വിലയിരുത്തി. ഗവർണറേറ്റിെൻറ ആസ്ഥാനമായ ഖസബിൽ നിലവിലുള്ള വിമാനത്താവളത്തെ കൂടാതെയാണ് പുതിയത് നിർമിക്കാൻ ഒരുങ്ങുന്നത്.
പർവതങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഖസബ് വിമാനത്താവളത്തിെൻറ വികസന പ്രവർത്തനങ്ങൾ സാധ്യമാകാത്ത സാഹചര്യത്തിൽ പുതിയ വിമാനത്താവളമെന്ന ആശയം നാളുകൾക്കുമുേമ്പ മന്ത്രാലയത്തിെൻറ പരിഗണനക്ക് എത്തിയിരുന്നു. ഗവർണറേറ്റിൽ ഗതാഗത മേഖലയിൽ നടപ്പാക്കാൻ ഒരുങ്ങുന്ന നിരവധി വികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് പുതിയ വിമാനത്താവളം. ഇത് യാഥാർഥ്യമാകുന്നതോടെ ഗവർണറേറ്റിലെ ടൂറിസം, വാണിജ്യ മേഖലക്ക് ഉണർവ് കൈവരുമെന്നും യോഗം വിലയിരുത്തി. ഖസബിന് പുറമെ ബുക്ക, ലിമ, അൽ ഹാർഫ് എന്നിവിടങ്ങളും പുതിയ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് മന്ത്രാലയം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ദാബയിലും മദ്ഹയിലും എയർസ്ട്രിപ്പുകൾ നിർമിക്കുന്നതും ആലോചനയിലുണ്ട്. എയർസ്ട്രിപ്പുകളെ കുറിച്ചാകും കൺസൽട്ടൻറ് ആദ്യം പഠനം നടത്തുക.
രണ്ടാം ഘട്ടത്തിൽ വിമാനത്താവളത്തിന് എല്ലാതലത്തിലും അനുയോജ്യമായ സ്ഥലത്തെ കുറിച്ച് കൺസൽട്ടൻസി പരിശോധന നടത്തും. ബോയിങ് 737, എയർബസ് 320 ശ്രേണികളിലുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമായ റൺവേ, ടാക്സിവേ, ടെർമിനൽ, സർവിസ് ആൻഡ് ഹാങ്ങർ മേഖലകളുള്ള വിമാനത്താവളമാണ് മന്ത്രാലയത്തിെൻറ പരിഗണനയിൽ ഉള്ളത്. ഒമാൻ എയർ ഖസബിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പ്രതിവാര സർവിസുകൾ നവംബർ രണ്ടുമുതൽ ഒമ്പത് ആയാണ് വർധിപ്പിക്കുക. നിലവിൽ 71 പേർക്ക് സഞ്ചരിക്കാവുന്ന എമ്പ്രയർ വിമാനമാണ് ഖസബിലേക്കുള്ള സർവിസിന് ഉപയോഗിക്കുന്നത്.
അടുത്തവർഷം ഏപ്രിൽ മുതൽ 162 പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 737 വിമാനമാകും ഉപയോഗിക്കുക. ദുർഘടമായ ഭൂപ്രകൃതിയാണ് ഉള്ളതെങ്കിലും ഗവർണറേറ്റിലെ വിവിധ വിലായത്തുകളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുള്ള റോഡുകൾ നിർമിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഖസബ് വിലായത്തിൽ അടുത്ത വർഷം മുതൽ ഒമാൻ ബ്രോഡ്ബാൻഡ് കമ്പനിയുടെ സേവനങ്ങൾ ലഭ്യമാക്കും. ഖസബ് തുറമുഖത്തിെൻറ വികസനത്തിന് നിരവധി അന്താരാഷ്ട്ര കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ് അൽ നുെഎമി, സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി, മുസന്ദം ഗവർണർ സയ്യിദ് ഖലീഫ ബിൻ അൽ മുർദാസ് അൽ ബുസൈദി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.