വോട്ട് ആവേശത്തിൽ വിമാനടിക്കറ്റുമായി വിഡിയോ; പണി കൊടുത്ത് എതിർ പാർട്ടിക്കാർ
text_fieldsമസ്കത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിൽ പോകുന്നതി െൻറ ആവേശത്തിൽ വിമാനടിക്കറ്റുമായി വിഡിയോയിലെത്തിയ മസ്കത്തിൽ പ്രവാസിയായ മംഗല ാപുരം സ്വദേശിക്ക് പണി കൊടുത്ത് എതിർ പാർട്ടിക്കാർ. താൻ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യാനും പ്രചാരണത്തിൽ പങ്കാളികളാകാനും നാട്ടിൽ പോവുകയാണെന്നും കാണിച്ചാണ് പുത്തൂർ സ്വദേശിയായ ജോയ്സ്റ്റൺ ലോബോ വിഡിയോ ചിത്രീകരിച്ചത്.
എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റിെൻറ പി.എൻ.ആർ നമ്പറടക്കം വിവരങ്ങൾ വ്യക്തമായി കാണാനാകുന്ന വിധത്തിലുള്ളതായിരുന്നു വിഡിയോ. ഇൗ പി.എൻ.ആർ നമ്പർ വെച്ച് ടിക്കറ്റ് കാൻസൽ ചെയ്താണ് എതിർ പാർട്ടിക്കാർ പണി കൊടുത്തതെന്ന് ഇന്ത്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിക്കറ്റ് കാൻസൽ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാണ് ജോയ്സ്റ്റൺ വിവരമറിഞ്ഞത്. പതറി നിൽക്കാതെ രണ്ട് ദിവസം കഴിഞ്ഞുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഏപ്രിൽ ആദ്യത്തിൽ തന്നെ ഇദ്ദേഹം നാട്ടിലെത്തുകയും ചെയ്തു.
വോട്ട് ചെയ്യാൻ സുഹൃത്തുക്കൾക്കും മറ്റും പ്രേരണ നൽകുകയായിരുന്നു ജോയ്സ്റ്റെൻറ ലക്ഷ്യം. തെരഞ്ഞെടുപ്പ് ആവേശം പടർത്താൻ ലക്ഷ്യമിട്ടുള്ള വിഡിയോ ലോബോയുടെ സുഹൃത്തുക്കൾ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വാർത്ത പ്രചരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് റദ്ദാക്കപ്പെട്ടു. 21,045 രൂപ നൽകിയാണ് ആദ്യം ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് എടുത്തത്. കാൻസൽ ചെയ്തതിനെ തുടർന്ന് 9,000 രൂപ മാത്രമാണ് റീഫണ്ടായി ലഭിച്ചത്. പുതിയ ടിക്കറ്റിന് അധിക നിരക്ക് നൽകേണ്ടിയും വന്നു. ഫലത്തിൽ ജനാധിപത്യ പക്രിയയുടെ ഭാഗമാകുന്നതിന് ലോബോക്ക് നൽകേണ്ടി വന്നത് കനത്തവിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.