വിമാന ദുരന്തം: ഞെട്ടലടക്കാൻ കഴിയാതെ ഒമാനിലെ പ്രവാസികൾ
text_fieldsമസ്കത്ത്: വെള്ളിയാഴ്ച സന്ധ്യയോടെ കോഴിക്കോട് വിമാനത്തിലുണ്ടായ വൻ ദുരന്തം ഒമാനിലെ പ്രവാസികളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് പ്രവാസികൾ വിശ്വസിക്കുന്നത്. മംഗളൂരു വിമാന ദുരന്തത്തിന് ഏറെ സാമ്യമുള്ള വിമാന ദുരന്തമായിരുന്നു േകാഴിക്കോട് ദുരന്തമെങ്കിലും വിമാനത്തിന് തീപിടിക്കാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
2010 മേയ് 22ന് 158 പേർ മരിച്ച മംഗലൂരു വിമാന ദുരന്തമുണ്ടായാപ്പോൾ തന്നെ ടേബ്ൾ ടോപ് സ്വഭാവമുള്ള കോഴിക്കോട് വിമാനത്താവളത്തിെൻറ സുരക്ഷയും ചോദ്യ ചിഹ്നമുയർത്തിയിരുന്നു. ആ കാലത്ത് തന്നെ കോഴിക്കോട് വിമാനത്താവളത്തിെൻറ സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായി റൺവേ നീട്ടൽ അടക്കമുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ ഇതൊന്നും വേണ്ടത്ര വിജയിക്കാത്തതാണ് നിലവിൽ ദുരന്തത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മുമ്പും പലപ്പോഴും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പൈലറ്റുമാരുടെ മികവ് കൊണ്ട് മാത്രമാണ് ദുരന്തങ്ങൾ ഒഴിവായതെന്നും യാത്രക്കാർ വിലയിരുത്തുന്നു.
കോഴിേക്കാട് വിമാന ദുരന്തത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് കോഴിക്കോട് വിമാന യാത്രക്കാരിൽ നിന്നും ഉയരുന്നത്. കോഴിക്കോട് വിമാനത്താവളത്തെ തള്ളി പറയാൻ പലരും തയാറല്ല. അപകടങ്ങൾ എവിടെയായാലും നടക്കുമെന്ന നിലപാടിലാണ് നിരവധി യാത്രക്കാർ. എയർക്രാഫ്റ്റിെൻറ സാേങ്കതിക മേന്മ, പൈലറ്റിെൻറ മനോനില തുടങ്ങിയ നിരവധി ഘടകങ്ങൾ അപകടങ്ങൾക്ക് കാരണമാവാറുണ്ട്്്. ഇതൊന്നും പരിഗണിക്കാതെ കോഴിക്കോട് വിമാനത്താവളത്തെ തകർക്കുന്ന നീക്കങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കോഴിക്കോട് വിമാനത്താവളം കോഴിക്കോട്, മലപ്പുറം ജില്ലക്കാരുടെ ആവശ്യമാണെന്നും കോഴിക്കോട് നഗരം വളരുന്നതിൽ വിമാനത്താവളത്തിന് വലിയ പങ്കുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ സമീപ ജില്ലകളിലെ യാത്രക്കാർ കോഴിക്കോടിനെ ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.
കോഴിേക്കാട് ദുരന്തം നടന്നെങ്കിലും വിമാനത്താവളം വഴിയുള്ള യാത്ര ഒഴിവാക്കാൻ കഴിയില്ലെന്ന് വർഷത്തിൽ ഏഴ് പ്രാവശ്യമെങ്കിലും കോഴിക്കോട് വഴി യാത്രചെയ്യുന്ന മസ്കത്തിലെ ബിസിനസുകാരനായ അഷ്റഫ് പടിയത്ത് പ്രതികരിച്ചു. വേഗം വീട്ടിലെത്താൻ കഴിയുന്ന വിമാനത്താവളം വഴിയാണ് എല്ലാവരും യാത്ര ചെയ്യുന്നത്. നിലവിലെ അപകടം കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. എമിറേറ്റ്, ഇത്തിഹാദ് എന്നിവ കോഴിക്കോേട്ടക്ക് വലിയ വിമാനങ്ങൾ ഇറക്കാൻ ശ്രമം നടത്തുേമ്പാഴാണ് അപകടമുണ്ടായത്. എന്നാൽ നെടുമ്പാശ്ശേരിയെ അപേക്ഷിച്ച് കോഴിക്കോട് സേവനങ്ങൾ ഏറെ മോശമാണ്. ലഗേജ് ലഭിക്കുന്നതിനടക്കം സേവനങ്ങൾക്ക് സമയമെടുക്കുന്നുണ്ട്. അതോടൊപ്പം കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം. റൺവേ വികസനത്തിന് ഭൂമി വിട്ടുകൊടുക്കാൻ പ്രദേശ വാസികൾ തയാറാണെങ്കിലും അവർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിൽ നിന്നും മറ്റ് ആനുകൂല്യങ്ങളിൽ നിന്നും അധികൃതർ പിന്മാറിയതാണ് വികസനം മുടങ്ങാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് അപകടം വിമാനത്താവളത്തിെൻറ പ്രശ്നമല്ലെന്നും എയർക്രാഫ്റ്റിെൻറയോ പൈലറ്റിെൻറയോ പ്രശ്നമാണെന്നും അതിനാൽ കോഴിക്കോട് വഴിയുള്ള യാത്ര ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വടകര സ്വദേശി മുനീർ പ്രതികരിച്ചു. കഴിഞ്ഞ 21 വർഷമായി കോഴിക്കോട് വഴിയാണ് നാട്ടിൽ േപാവുന്നത്. ഇനിയും കോഴിക്കോട് വഴി തന്നെയാണ് യാത്ര ചെയ്യുക. ടേബ്ൾ ടോപ് വിമാനത്താവളം ആയത് കൊണ്ടല്ല അപകടം നടന്നത്. റൺവേയിൽ പകുതിയിൽ ഇറക്കിയാലും രക്ഷപ്പെടാനുള്ള സാധ്യത ധാരളമായിരുന്നു. അപകടം എവിടെയായാലും സംഭവിക്കേണ്ടത് സംഭവിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിേക്കാട് വിമാനത്താവളം ടേബ്ൾ ടോപ് ആയത് കൊണ്ടല്ല അപകടം സംഭവിച്ചതെന്ന് വർഷത്തിൽ രണ്ട് പ്രാവശ്യം കോഴിക്കോട് വഴി യാത്ര ചെയ്യുന്ന കക്കോടി സ്വദേശി അബ്ദുൽ അസീസ് പറഞ്ഞു. ടേബ്ൾ ടോപ് എന്നത് വിവരമില്ലാത്ത വാദമാണ്. ഏത് വിമാനത്താവളമായാലും റൺവേക്ക് അപ്പുറം വിമാനം കടന്നാൽ അപകടം ഉറപ്പാണ്. മരൂഭൂമിയിൽ ആയാൽ േപാലും വിമാനം റൺവേക്ക് പുറത്ത് കടന്നാൽ വൻ അപകടമുണ്ടാവും. കോഴിേക്കാട് വിമാനത്താവളം ഞങ്ങളുടെ വികാരമാണെന്നും അതിനെതിരെ നടക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മഴക്കാലത്ത് യാത്ര വിമാനം ഇറക്കുേമ്പാൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് വിമാനം തിരിച്ച് വിടുന്നതടക്കമുള്ള മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.