വിമാന യാത്രാക്കൂലി വർധന: നടപടിയെടുക്കണം -ഒ.ഐ.സി.സി ഒമാൻ
text_fieldsമസ്കത്ത്: നാടണയാൻ കാത്തിരിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന് ഒ.ഐ.സി.സി ഒമാൻ അഡ് ഹോക് കമ്മിറ്റി ആവശ്യപ്പെട്ടു.
മൂന്നു വർഷത്തിലേറെയായി പ്രിയപ്പെട്ടവരെ കാണാൻ സാധിക്കാതെ, മാനസിക പിരിമുറുക്കവും പേറി കഴിയുന്ന പ്രവാസികളുടെ സ്വപ്നങ്ങൾക്കുമേലെയാണ് നിരക്ക് വർധനയിലൂടെ വിമാനക്കമ്പനികൾ ചിറകുവിരിച്ചു നിൽക്കുന്നതെന്ന് പ്രസിഡന്റ് സജി ഔസേഫ് പിച്ചകശ്ശേരിൽ, സീനിയർ നേതാവ് എൻ.ഒ. ഉമ്മൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവുമായും വിദേശകാര്യ സഹമന്ത്രി മുരളീധരനുമായും കേരള സർക്കാറും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒ.ഐ.സി.സി ഒമാൻ അഡ് ഹോക് കമ്മിറ്റി നേതാക്കളായ എസ്.പി. നായർ, ബിന്ദു പാലക്കൽ, നിയാസ് ചെണ്ടയാട്, സലിം മുതുവമ്മേൽ, അഡ്വ. പ്രസാദ്, ഡോ. നദിയ അൻസാർ, ഡോ. ഡാലി വിപിൻ, ജിനു നെയ്യാറ്റിൻകര, റീജനൽ കമ്മിറ്റി നേതാക്കളായ സന്തോഷ് കുമാർ ഒഞ്ചിയം, അജി ഹനീഫ, ഡാനിയേൽ, ഷിഹാബ് തട്ടാരുകുറ്റിയിൽ, റെജി മണർകാട്, ആന്റോ പാറശാല, സന്തോഷ് പള്ളിക്കൻ, നാസർ ആലുവ, ജാക്സൺ, അലി കോമത്ത്, ഉസ്മാൻ അന്തിക്കാട്, സമീർ പള്ളിയമ്പിൽ, മുഹമ്മദ് കുട്ടി ഇടക്കുന്നം, സജി ഇടുക്കി, അജോ കട്ടപ്പന, ഹരിലാൽ കൊല്ലം എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.