Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള സെ​ക്ട​റി​ൽ...

കേ​ര​ള സെ​ക്ട​റി​ൽ ഒ​രു​മാ​സം ഇ​നി ശു​ഭയാ​ത്ര

text_fields
bookmark_border
കേ​ര​ള സെ​ക്ട​റി​ൽ ഒ​രു​മാ​സം ഇ​നി ശു​ഭയാ​ത്ര
cancel

മ​സ്ക​ത്ത്: സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് സ്വ​പ്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചു. സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെ അ​ടു​ത്ത മാ​സം 14 വ​രെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്ക് നി​ര​ക്ക്​ കു​റ​ച്ച​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് അ​ടു​ത്ത ഒ​രു മാ​സ​ത്തെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ 33 റി​യാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കി​ൽ ത​ന്നെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ഉ​ച്ച​ക്ക് 12.25ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.35 ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​നും സ​മാ​ന നി​ര​ക്ക് ത​ന്നെ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 37.200 റി​യാ​ലാണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് പു​ല​ർ​ച്ച 2.50 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കാ​ല​ത്ത് 7.50 നാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. രാ​വി​ലെ 9.40 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.30 ക​ണ്ണൂ​രി​ലെ​ത്തും. ചൊ​വ്വ. ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. കാ​ല​ത്ത് 8.35 ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 11.10 മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 44.900 റി​യാ​സലാണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി 11.35 ന് ​കോ​ഴി​ക്കോ​ട്ട് നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50 ന് ​മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 35.900 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. രാ​ത്രി 10.30ന്​ ​മ​സ്ക​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 3.20 കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന സ​ലാം എ​യ​ർ 37 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റി​ന് 20 കി​ലോ ല​ഗേ​ജ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക.

വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ കു​റ​ച്ചെന്ന അ​റി​യി​പ്പു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പോ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു ക​ഴി​ഞ്ഞു. ഹൃ​സ്വ ലീ​വെ​ടു​ത്ത് നാ​ട്ടി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. നി​ര​ക്കു​ക​ൾ കൂ​ടി​യ​ത് കാ​ര​ണം ഇ​തു വ​രെ നാ​ട്ടി​ൽ പോ​വാ​തെ നി​ന്നി​രു​ന്ന നി​ര​വ​ധി കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രും നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഒ​മാ​നി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ളും യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesOman Newsticket fare
News Summary - airlines decreases ticket fare to Kerala
Next Story